ETV Bharat / state

ലോക്ക്‌ ഡൗൺ ലംഘനം: രമേശ് ചെന്നിത്തല‌ക്കെതിരെ കേസ് - ലോക്ക്‌ ഡൗൺ ലംഘനം

തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിനെതിരെ സംയുക്ത സമിതി നടത്തുന്ന റിലേ സത്യാഗ്രഹത്തില്‍ പങ്കെടുത്തതിനാണ് കേസെടുത്തത്

ramesh chennithala  lockdown violation  thottapally mining  രമേശ് ചെന്നിത്തല  ലോക്ക്‌ ഡൗൺ ലംഘനം  തോട്ടപ്പള്ളി ഖനനം
ലോക്ക്‌ ഡൗൺ ലംഘനം: രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസ്
author img

By

Published : Jun 1, 2020, 4:29 AM IST

Updated : Jun 1, 2020, 6:05 AM IST

ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഇരുപതോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിനെതിരെ സംയുക്ത സമിതി നടത്തുന്ന റിലേ സത്യാഗ്രഹത്തില്‍ പങ്കെടുത്തതിനാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തത്.

തോട്ടപ്പള്ളിയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഖനനം പൂർണമായും നിർത്തിവയ്‌ക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധത്തിന്‍റെ ഭാഗമായി തോട്ടപ്പള്ളിയിലെത്തിയ പ്രതിപക്ഷ നേതാവിനോടൊപ്പം ഇരുപതോളം പ്രവർത്തകരുണ്ടായിരുന്നു. ലോക്ക്‌ ഡൗൺ ലംഘനത്തിന് പുറമേ സാമൂഹ്യ അകലം പാലിച്ചില്ലെന്നും ചൂണ്ടികാട്ടിയാണ് പൊലീസ് കേസെടുത്തത്. മുൻ എംഎല്‍എ എ എ ഷുക്കൂർ, ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Last Updated : Jun 1, 2020, 6:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.