ETV Bharat / state

വയോജനങ്ങൾക്ക് കരുതലാകാൻ 'വയോജന കാൾസെന്‍റർ'

കൊവിഡ് കാലത്ത് വയോജനങ്ങളുടെ ആരോഗ്യപ്രശ്ങ്ങളും അടിയന്തര ആവശ്യങ്ങളും അറിയുന്നതിനും പരിഹരിക്കുന്നതിനുമായാണ് സാമൂഹിക നീതി വകുപ്പിന്‍റെ നേതൃത്വത്തിൽ കാൾസെന്‍റർ രൂപീകരിച്ചത്. കാൾസെന്‍റര്‍ നമ്പർ -0477 225700

വയോജങ്ങൾക്ക് കരുതലാകാൻ വയോജന കാൾസെന്‍റർ  latest alappy
വയോജങ്ങൾക്ക് കരുതലാകാൻ 'വയോജന കാൾസെന്‍റർ'
author img

By

Published : Sep 7, 2020, 7:38 PM IST

Updated : Sep 8, 2020, 12:26 AM IST

ആലപ്പുഴ: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി വീടുകളിലും വൃദ്ധസദനങ്ങളിലും റിവേഴ്‌സ് ക്വാറന്‍റൈനിൽ കഴിയുന്ന വായോജനങ്ങൾക്ക് കരുതലായി 'വയോജന കാൾസെന്‍റർ' പ്രവർത്തനമാരംഭിച്ചു. കാൾസെന്‍ററിന്‍റെ ഉദ്ഘാടനം ജില്ല കലക്‌ടര്‍ എ അലക്‌സാണ്ടർ നിർവഹിച്ചു. സാമൂഹിക നീതി വകുപ്പിന് കീഴിലെ വൃദ്ധ സദനത്തിലെ അന്തേവാസിയെ വിളിച്ചുകൊണ്ട് വയോജന സെന്‍ററിൽ നിന്നുള്ള കോളുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

വയോജനങ്ങൾക്ക് കരുതലാകാൻ 'വയോജന കാൾസെന്‍റർ'
വയോജനങ്ങൾക്ക് കരുതലൊരുക്കാൻ കാൾസെന്‍ററിലൂടെ സാധിക്കുമെന്നും, വയോജനഷേമ പരിപാടിയുമായിബന്ധപ്പെട്ട് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി പ്രൊഫഷണൽ സോഷ്യൽ വർക്കർമാരെ നിയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും ഇവരെ ഉൾപ്പെടുത്തിക്കൊണ്ട് സീനിയർ സിറ്റിസൺ പ്രൊട്ടക്ഷൻ ഫോഴ്‌സ്‌ രൂപീകരിക്കുമെന്നും കലക്ടർ പറഞ്ഞു. ചടങ്ങിൽ ആലപ്പുഴ മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രിൻസിപ്പൽ ഡോ സൈറു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.കൊവിഡ് കാലത്ത് വയോജനങ്ങളുടെ ആരോഗ്യപ്രശ്ങ്ങളും അടിയന്തര ആവശ്യങ്ങളും അറിയുന്നതിനും പരിഹരിക്കുന്നതിനുമായാണ് സാമൂഹിക നീതി വകുപ്പിന്‍റെ നേതൃത്വത്തിൽ കാൾസെന്‍റർ രൂപീകരിച്ചത്. കാൾസെന്‍ററിന്‍റെ പ്രചരണാർത്ഥം നടത്തുന്ന ഐ ഇ സി ക്യാമ്പയിനിൻ തുടക്കം കുറിച്ച് കൊണ്ട് സോഷ്യൽ മീഡിയ പോസ്റ്ററും കലക്ടർ പ്രകാശനം ചെയ്തു. ആലപ്പുഴ സാമൂഹ്യ നീതി ഓഫീസ് തയ്യാറാക്കിയ "കരുതാം വയോജനങ്ങളെ അകറ്റാം മഹാമാരിയെ" എന്ന വാചകത്തോടെയുള്ള പോസ്റ്റർ വയോജന കാൾസെന്‍ററിന്‍റെ ഉദ്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തതാണ് .വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനും അവർക്ക് കൈതാങ്ങാവാനും കാൾസെന്‍ററിലൂടെ സാധിക്കും. ജില്ലയിലെ 10 അധ്യാപകരാണ് കാൾ സെന്‍ററുകളിൽ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് കാതോർക്കുന്നത്. രാവിലെ 6 മുതൽ ഉച്ചക്ക് 2വരെ, ഉച്ചക്ക് 2 മുതൽ രാത്രി 10 വരെ എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായാണ് ഇവരുടെ സേവനം. ഇവർക്ക് സാങ്കേതിക സഹായങ്ങൾക്കായി പുന്നപ്ര കോളജ് ഓഫ് എൻജിനിയറിങ് ആന്‍റ്‌ മാനേജ്മെന്‍റിലെ വിദ്യാർഥികളും പ്രവർത്തിക്കുന്നുണ്ട്, ഒരു ഷിഫ്റ്റിൽ ഒരാൾ എന്ന രീതിയിലാണ് ഇവരുടെ സേവനം. കാൾസെന്‍റര്‍ നമ്പർ -0477 225700ജില്ല സാമൂഹ്യ നീതി ഓഫീസർ അബിൻ എ ഒ ആണ് പദ്ധതിയുടെ നോഡൽ ഓഫീസർ. ജില്ലയിൽ വീടുകളിൽ കഴിയുന്നതും, വയോജന സംരക്ഷണ സ്ഥാപനങ്ങളിൽ ഉള്ളതുമായ എല്ലാ വയോജനങ്ങളുടേയും ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കാനും, അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും കാൾസെന്‍ററിലൂടെ സാധിക്കും.

Last Updated : Sep 8, 2020, 12:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.