ആലപ്പുഴ: ചേർത്തല ഒറ്റമശേരിയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി ഒറ്റമശേരി ചിങ്കുതറയിൽ ടെൻസിൻ്റെ മകൻ അജയുടെ (19) മൃതദേഹമാണ് ചൊവ്വാഴ്ച നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ തീരത്ത് കളിച്ച ശേഷം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു അജയ്. തിരയിൽപ്പെട്ട രണ്ടു പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ചേർത്തല പോളിടെക്നിക് കോളജ് വിദ്യാർത്ഥിയാണ് മരിച്ച അജയ്.
കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി - കടലിൽ കുളിക്കാനിറങ്ങി കാണാതായ
കടക്കരപ്പള്ളി ഒറ്റമശേരി ചിങ്കുതറയിൽ ടെൻസിൻ്റെ മകൻ അജയുടെ (19) മൃതദേഹമാണ് ചൊവ്വാഴ്ച നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്