ETV Bharat / state

പക്ഷിപ്പനി : കോഴിയിറച്ചി വ്യാപാരം പ്രതിസന്ധിയിലെന്ന്‌ വ്യാപാരികൾ - Bird flu

പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് കിലോയ്ക്ക് 190 രൂപയുണ്ടായിരുന്ന കോഴിയിറച്ചി ഇപ്പോൾ 30 രൂപ കുറഞ്ഞ്‌ 160 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. രോഗബാധ സ്ഥിരീകരിക്കുന്നതിന് മുൻപ് താറാവിറച്ചി കിലോയ്ക്ക് 320 രൂപയുണ്ടായിരുന്നു.

പക്ഷിപ്പനി  കോഴിയിറച്ചി വ്യാപാരം  വ്യാപാരികൾ  Bird flu  chicken trade
പക്ഷിപ്പനി : കോഴിയിറച്ചി വ്യാപാരത്തെയും പ്രതിസന്ധിയിലാക്കിയാതായി വ്യാപാരികൾ
author img

By

Published : Jan 7, 2021, 7:44 PM IST

ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലെ മാംസ വ്യാപാര മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. അപ്പർ കുട്ടനാടൻ മേഖലയിലെ താറാവുകളിലാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ8 എന്ന വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എങ്കിലും കോഴിയിറച്ചി വ്യാപാരത്തെയാണ് ഇത് കാര്യമായി ബാധിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് വ്യാപാരികൾക്ക്‌ ഇതുമൂലം നഷ്ടമായിരിക്കുന്നത്. കേരളത്തിൽ അഞ്ച്‌ ലക്ഷത്തോളം ആളുകളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. പ്രതിദിനം ഏകദേശം ഒരു ലക്ഷത്തോളം കിലോ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ കച്ചവടം 30 ശതമാനമായി കുറഞ്ഞിരിക്കുകയാണ് എന്നാണ് വ്യാപാരികൾ പറയുന്നത്.

പക്ഷിപ്പനി : കോഴിയിറച്ചി വ്യാപാരവും പ്രതിസന്ധിയിലെന്ന്‌ വ്യാപാരികൾ
പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് കിലോയ്ക്ക് 190 രൂപയുണ്ടായിരുന്ന കോഴിയിറച്ചി ഇപ്പോൾ 30 രൂപ കുറഞ്ഞ്‌ 160 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. രോഗബാധ സ്ഥിരീകരിക്കുന്നതിന് മുൻപ് താറാവിറച്ചി കിലോയ്ക്ക് 320 രൂപയുണ്ടായിരുന്നു. എന്നാൽ കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകൾക്ക് വെളിയിൽ ഇതിന് 250 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ ഈ രണ്ട്‌ താലൂക്ക് പരിധിയിൽ താറാവ്, കോഴി, കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) മുതലായവയുടെ ഉപയോഗത്തിനും വിപണനത്തിനും ജില്ലാ കലക്ടർ നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്.ഇതും ഈ മേഖലയിലെ വ്യാപാരികളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

ഹോട്ടൽ മേഖലയിൽ അറേബ്യൻ വിഭവങ്ങൾക്കൊപ്പമാണ് കോഴിയിറച്ചി കാര്യമായി വിൽപന നടത്തിയിരുന്നത്. എന്നാൽ ജനങ്ങൾക്കിടയിൽ ആശങ്ക വർധിച്ചതോടെ ഹോട്ടൽ മേഖലയിലും കോഴി വിഭവങ്ങൾക്ക് ആവശ്യക്കാർ കുറയുകയാണ്. വൈറസ് ബാധ താറാവുകളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും കോഴി കച്ചവടത്തെയാണ് ഇത് കാര്യമായി ബാധിച്ചിട്ടുള്ളത്. ഉത്സവക്കാലത്തെ കച്ചവടം പോലും ഇല്ലാതായ സാഹചര്യത്തിൽ വില്പനയില്ലാത്തത് തൊഴിലാളികൾക്ക് കൂലി നൽകേണ്ട വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.