ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ജില്ലയില്‍ മുട്ട, ഇറച്ചി എന്നിവയുടെ വിപണന നിരോധനം പിന്‍വലിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കലക്‌ടര്‍ നിരോധനം പിന്‍വലിച്ചത്.
കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, കാഷ്‌ഠം(വളം)തുടങ്ങിയവയുടെ വിപണന നിരോധനമാണ് ഇന്ന് മുതല്‍ പിന്‍വലിച്ച് കലക്‌ടര്‍ ഉത്തരവിട്ടത്.