ആലപ്പുഴ: ആസാദി കാ അമൃത മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി ഹർ ഘർ തിരംഗ കാമ്പയിൻ ആഘോഷമാക്കി ആലപ്പുഴ. സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും വീടുകളിലും ഇന്നലെ (ഓഗസ്റ്റ് 13) രാവിലെ ദേശീയ പതാക ഉയർത്തി. ജില്ലയിലെ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും കാമ്പയിനില്‍ പങ്കുചേര്‍ന്നു.
പുന്നമട ഫിനിഷിംഗ് പോയിന്‍റിൽ ജില്ല കലക്‌ടർ വി.ആര്‍ കൃഷ്‌ണ തേജയും ജില്ല പൊലീസ് മേധാവി ജി. ജയദേവും ചേർന്ന് ഹൗസ് ബോട്ടിലും പൊലീസ് സ്‌പീഡ് ബോട്ടിലും പതാക ഉയർത്തി. ജില്ല ഭരണകൂടവും ഡി.ടി.പി.സിയും ഹൗസ് ബോട്ടുകളുടെയും ശിക്കാര വള്ളങ്ങളുടെയും ഉടമകളുടെ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 600ഓളം ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ ഡി.ടി.പി.സി സെക്രട്ടറി ലിജോ എബ്രഹാം, ഹൗസ് ബോട്ട്, ശിക്കാര ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.