ETV Bharat / state

ആലപ്പുഴയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം - കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം

സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

ആലപ്പുഴ
ആലപ്പുഴ
author img

By

Published : Sep 1, 2020, 10:42 PM IST

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസ് ഓഫിസുകൾക്കും സ്‌മാരകങ്ങൾക്കും നേരെ വ്യാപക അക്രമം. കായംകുളം ബ്ലോക്ക്‌ കോൺഗ്രസ് ഓഫിസ്, മാവേലിക്കര നിയോജക മണ്ഡലത്തിലെ താമരക്കുളം കോൺഗ്രസ്‌ ഓഫിസ്, അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പുറക്കാട് ഓഫിസ് എന്നിവയ്ക്ക് നേരെയാണ് അക്രമം നടന്നത്. കായംകുളം പത്തിയൂർ പ്രിയദർശിനി ജങ്ഷനിലെ ഇന്ദിരാഗാന്ധി രക്തസാക്ഷി മണ്ഡപവും അജ്ഞാതർ തകർത്തു. ചേർത്തല നിയോജക മണ്ഡലത്തിലെ വയലാർ ഒളവലയിലെ ഓഫിസിന്‍റെ വാതിലും ജനലുകളും തകർന്നിട്ടുണ്ട്. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കുമാരപുരത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെയും അക്രമം നടന്നു. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

ആലപ്പുഴയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.