ആലപ്പുഴ : നിയമസഭ വിളിച്ച് ചേർക്കുന്നതിന് സംസ്ഥാന സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ചട്ടങ്ങൾ പാലിക്കാത്തത് കൊണ്ടാണ് ഗവർണർ ശുപാർശ നിരസിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്ക് ചില കാര്യങ്ങളിൽ വിവേചനാധികാരം ഉണ്ട്. ഭരണഘടന നന്നായി മനസിലാക്കി പഠിച്ചയാളാണ് ഗവർണറെന്നും വി.മുരളീധരൻ പറഞ്ഞു.
ആലപ്പുഴ ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന കാര്യം തന്‍റെ അറിവിലില്ലെന്ന് വി.മുരളീധരൻ ചേർത്തലയിൽ വ്യക്തമാക്കി.