ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലെ എൽ.ഡി.എഫ് കൺവെൻഷനില്‍ മുഖ്യശ്രദ്ധാകേന്ദ്രമായി പാലാ നിയുക്ത എം.എൽ.എ മാണി സി കാപ്പൻ. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കലിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ താരമായി മാണി സി.കാപ്പന്‍ - അരൂരിൽ ആവേശമായി മാണി സി കാപ്പൻ
അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പാലാ നിയുക്ത എം.എല്‍.എ മാണി സി കാപ്പൻ എത്തി
മാണി സി കാപ്പൻ
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലെ എൽ.ഡി.എഫ് കൺവെൻഷനില്‍ മുഖ്യശ്രദ്ധാകേന്ദ്രമായി പാലാ നിയുക്ത എം.എൽ.എ മാണി സി കാപ്പൻ. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കലിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.
Intro:Body:പാലായിലെ വിജയം സർക്കാരിന്റെ വിലയിരുത്തൽ; അരൂരിൽ ആവേശമായി മാണി സി കാപ്പൻ
ആലപ്പുഴ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലെ എൽഡിഎഫ് കൺവെൻഷൻ മുഖ്യശ്രദ്ധാകേന്ദ്രമായത് പാലാ എംഎൽഎ മാണി സി കാപ്പൻ. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി പുലിക്കലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.
പാലായിൽ തിരഞ്ഞെടുപ്പ് വിജയം പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണ വിലയിരുത്തലാണെന്നും ഈ വിജയം അരൂർ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
കാപ്പൻ വേദിയിൽ എത്തിയതോടെ സദസ്സിൽ നിന്ന് കരഘോഷമുയർന്നു. കൺവെൻഷനിൽ ഏറ്റവും അവസാനമാണ് മാണി സി കാപ്പന് പ്രസംഗിക്കാൻ അവസരം ലഭിച്ചത്. അദ്ദേഹത്തെ കേൾക്കാൻ പങ്കെടുക്കാനെത്തിയവർ അവസാനം വരെ ക്ഷമാപൂർവ്വം കാത്തിരുന്നു. പ്രസംഗിക്കാൻ എഴുന്നേറ്റത്തോടെ സദസ്സിൽ നിന്നും ആർപുവിളളികളും മുദ്രാവാക്യങ്ങളും. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ ആയിരങ്ങളാണ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി പുളിക്കലിനെ അരൂരിലെ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിന്റെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പൻ വേദി വിടാൻ ഒരുങ്ങിയതോടെ സെൽഫിയെടുക്കാനുള്ള തിരക്കിലായി എൽഡിഎഫ് പ്രവർത്തകർ. എല്ലാവർക്കും സെൽഫിയെടുക്കാൻ നിന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.Conclusion:

Last Updated : Oct 2, 2019, 10:04 AM IST