ETV Bharat / state

ആലപ്പുഴ നഗരസഭ യുഡിഎഫ് നിലനിർത്തി - alappuzha latest news

പുതിയ നഗരസഭ അധ്യക്ഷനായി ഡിസിസി അംഗം ഇല്ലിക്കൽ കുഞ്ഞുമോനെ തെരഞ്ഞെടുത്തു

ഇല്ലിക്കൽ കുഞ്ഞുമോൻ
author img

By

Published : Oct 10, 2019, 4:14 PM IST

Updated : Oct 10, 2019, 4:39 PM IST

ആലപ്പുഴ: ആലപ്പുഴ നഗരസഭാ തെരഞ്ഞെടുപ്പില്‍ നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി. പുതിയ നഗരസഭ അധ്യക്ഷനായി ഡിസിസി അംഗം ഇല്ലിക്കൽ കുഞ്ഞുമോനെ തെരഞ്ഞെടുത്തു. 52 അംഗങ്ങളുള്ള ആലപ്പുഴ നഗരസഭയിൽ 28 പേരുടെ പിന്തുണ നേടിയാണ് കുഞ്ഞുമോൻ നഗരസഭ അധ്യക്ഷനായത്. കോൺഗ്രസിലെ തോമസ് ജോസഫ് പാർട്ടി നിർദേശത്തെത്തുടർന്ന് രാജിവച്ച ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പി‍ലാണ് കുഞ്ഞുമോൻ വിജയിച്ചത്.

കോൺഗ്രസിൽ നിന്നു രാജിവച്ച് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ബി.മെഹബൂബിനെതിരെയാണ് വിജയം. എൽഡിഎഫ് പിന്തുണയോടെയാണ് മെഹബൂബ് മത്സരിച്ചത്. ഇല്ലിക്കൽ കുഞ്ഞുമോന് അധ്യക്ഷപദവി നൽകുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി 10 കോണ്‍ഗ്രസ് കൗൺസിലർമാർ പാർട്ടി പ്രാഥമിക അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സമവായ ചർച്ചയുടെ ഫലമായാണ് പ്രശ്നം പരിഹരിച്ചത്.

പുതിയ നഗരസഭ അധ്യക്ഷനായി ഡിസിസി അംഗം ഇല്ലിക്കൽ കുഞ്ഞുമോനെ തെരഞ്ഞെടുത്തു

രണ്ട് പിഡിപി അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും കുഞ്ഞുമോനെ പിന്തുണച്ചു. ബിജെപി പ്രതിനിധികളായ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. വിജയത്തിനുശേഷം യുഡിഎഫ് പ്രവർത്തകർ ആലപ്പുഴ നഗരത്തില്‍ മധുരപലഹാരവിതരണം നടത്തി. വിജയം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. ബിജെപിയുമായി ചേർന്ന് സിപിഎം കുതിര കച്ചവടം നടത്തുമെന്ന് മനസിലാക്കിയതോടെ പ്രശ്നങ്ങൾ മറന്ന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:

Body:രാഷ്ട്രീയ നാടകങ്ങൾക്ക് അന്ത്യം; ആലപ്പുഴ നഗരസഭ യുഡിഎഫ് നിലനിർത്തി

ആലപ്പുഴ : രാഷ്ട്രീയ നാടകങ്ങൾക്കും വിവാദങ്ങൾക്കും ശേഷം നടന്ന ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് നഗരസഭാ ഭരണം നിലനിർത്തി. പുതിയ നഗരസഭ അധ്യക്ഷനായി ഡിസിസി അംഗം ഇല്ലിക്കൽ കുഞ്ഞുമോൻ തിരഞ്ഞെടുക്കപ്പെട്ടു.

52 അംഗങ്ങളുള്ള ആലപ്പുഴ നഗരസഭയിൽ 28 പേരുടെ പിന്തുണ നേടിയാണ് കുഞ്ഞുമോൻ നഗര പിതാവായി തിരഞ്ഞെടുത്തത്. എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച കൗൺസിലർ ബി മെഹബൂബിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇല്ലിക്കൽ കുഞ്ഞുമോൻ തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് മുൻ നേതാവ് കൂടിയായ മെഹബൂബ് കോൺഗ്രസിൽ നിന്നും കൗൺസിലർ സ്ഥാനവും രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച വീണ്ടും വിജയിച്ചയാളാണ്. കോൺഗ്രസിൽ തന്നെയുണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തിൽ രണ്ടര വർഷക്കാലത്തിന് ശേഷം അധ്യക്ഷപദവി വിട്ടു നൽകുകയായിരുന്നു. ഇല്ലിക്കൽ കുഞ്ഞുമോനെ അധ്യക്ഷപദവി നൽകുന്നത് കോൺഗ്രസിനുള്ളിൽ തന്നെ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ തന്നെ 10 കൗൺസിലർമാർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചിരുന്നു. തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സമവായ ചർച്ചയുടെ ഫലമായാണ് യുഡിഎഫിന് ഭരണം നടത്താൻ സാധിച്ചത്.

സ്വതന്ത്രരേയും ചെറുപാർട്ടികളേയും കളത്തിലിറക്കി എൽഡിഎഫ് ഭരണം തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ബിജെപി പ്രവർത്തകർ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് അധ്യക്ഷപദവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് പിഡിപി അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെയാണ് ഇല്ലിക്കൽ കുഞ്ഞുമോന് അധ്യക്ഷപദവി ലഭിച്ചത്. ബിജെപി പ്രതിനിധികളായ നാല് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. വിജയത്തിനുശേഷം യുഡിഎഫ് പ്രവർത്തകർ ആലപ്പുഴ നഗരത്തിലൂടെ ആഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും നടത്തി.

ഈ വിജയം താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും ബിജെപിയുമായി ചേർന്നു സിപിഎം കുതിര കച്ചവടം നടത്തുമെന്ന് മനസ്സിലാക്കിയതോടെ പ്രശ്നങ്ങൾ മറന്ന് യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടതും വർഗീയതയ്ക്കെതിരെ പൊരുതുന്ന പിഡിപി യുഡിഎഫിനെ പിന്തുണച്ചതുമാണ് ഈ വിജയത്തിന് പിന്നിൽ എന്നും നിയുക്ത നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ പ്രതികരിച്ചു.

Conclusion:
Last Updated : Oct 10, 2019, 4:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.