ആലപ്പുഴ: ജില്ലയിൽ 52 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേർ വിദേശത്ത് നിന്നും ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. രണ്ടുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. അതെ സമയം ജില്ലയിൽ 32 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ജില്ലയിൽ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ എണ്ണം 6232 ആയി. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്ന നിലയിൽ 1898 പേർ പ്രൈമറി കോണ്‍ടാക്‌ടുകളായും പ്രൈമറി കോണ്‍ടാക്‌ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്ന നിലയിൽ 921 സെക്കന്‍ഡറി കോണ്‍ടാക്‌ടുകളായും ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നു.
ജില്ലയിൽ 52 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19
30 പേരുടെ രോഗബാധ സമ്പർക്കത്തിലൂടെ