ആലപ്പുഴ: തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിലിറങ്ങിയില്ല. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്.
വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. അക്രമസംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ജില്ലയിൽ പൊതുവെ പണിമുടക്ക് സമാധാനപരമാണ്. വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടത്തി.