ETV Bharat / state

എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആർ.എസ്‌.എസെന്ന് ആരോപണം

author img

By

Published : Dec 19, 2021, 6:29 AM IST

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ​ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ആക്രമണം. ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് കെ.എസ് ഷാനിന് വെട്ടേറ്റത്.

എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു  എസ്‌.ഡി.പി.ഐ ആർ.എസ്‌.എസ് സംഘര്‍ഷം  sdpi state Secretary killed  alappuzha latest news  mannanchery todays news  ആലപ്പുഴ ഇന്നത്തെ വാര്‍ത്ത
എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആർ.എസ്‌.എസെന്ന് ആരോപണം

ആലപ്പുഴ: എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ.എസ് ഷാനെയാണ് ഒരു സംഘമാളുകൾ ചേർന്ന് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ​ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.

തലയ്ക്കും ഇരുകൈകൾക്കും ശരീരമാസകലവും വെട്ടേറ്റിരുന്നു. ​ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിച്ചു. ആക്രമണത്തിന് പിന്നിൽ ആർ.എസ്‌.എസ് പ്രവർത്തകരാണെന്ന് എസ്‌.ഡി.പി.ഐ ആരോപിച്ചു.

ALSO READ: ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോകവെ വള്ളം മറിഞ്ഞു ; പൊലീസുകാരന്‍ മുങ്ങിമരിച്ചു

ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് ഷാനിന് വെട്ടേറ്റത്. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാളുകളായി ആർ.എസ്‌.എസ് - എസ്‌.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘട്ടനം നടക്കുന്ന പ്രദേശമാണ് മണ്ണഞ്ചേരി. ജില്ലയിൽ എസ്‌.ഡി.പി.ഐയ്ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഒന്നാണിത്.

പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ജില്ല പൊലീസ് മേധാവി ജി ജയദേവ്, ഡിവൈ.എസ്‌.പി എൻ.ആർ ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.