ETV Bharat / state

കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു: തോട്ടപ്പള്ളി കടലിൽ മത്സ്യബന്ധനബോട്ട് കുടുങ്ങി - കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ (ജലഗതാഗത വകുപ്പ് ബോട്ട് ഒഴികെ) എന്നിവയിലുള്ള യാത്രയ്ക്ക് നിരോധനം.

alappuzha rain updates  alappuzha rain  kuttanad rain  boat trapped in sea near thottappally  തോട്ടപ്പള്ളി കടലിൽ ബോട്ട് കുടുങ്ങി  കടലിൽ മത്സ്യബന്ധന ബോട്ട് കുടുങ്ങി  കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു  ആലപ്പുഴ മഴ
കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു
author img

By

Published : Aug 2, 2022, 10:43 AM IST

Updated : Aug 2, 2022, 10:52 AM IST

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. കിഴക്കൻ വെള്ളത്തിന്‍റെ വരവ് അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ പുന്നമട, വേമ്പനാട്, നീരേറ്റുപുരം, വട്ടക്കായൽ എന്നിവിടങ്ങളിൽ അപകട സാധ്യത നിലനിൽക്കുകയാണ്. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി ജില്ലയിൽ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ (ജലഗതാഗത വകുപ്പ് ബോട്ട് ഒഴികെ) എന്നിവയിലുള്ള യാത്രയ്ക്ക് ഓഗസ്റ്റ് മൂന്ന് അര്‍ധരാത്രി വരെ നിരോധനമേർപ്പെടുത്തി. സുരക്ഷിതമല്ലാത്ത ചെറുവള്ളങ്ങളിൽ യാത്ര ചെയ്യുന്നത് ആളുകൾ കർശനമായും ഒഴിവാക്കമെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.

കടലിൽ മത്സ്യബന്ധന ബോട്ട് കുടുങ്ങി: തോട്ടപ്പള്ളി കടലിൽ മത്സ്യബന്ധന ബോട്ട് കുടുങ്ങി. 'വടക്കേ തോപ്പിൽ' എന്ന ബോട്ടാണ് കടൽക്ഷോഭം മൂലം കരയ്ക്ക് അടുക്കാൻ കഴിയാതെ കടലിൽ കുടുങ്ങിയത്. മത്സ്യബന്ധനത്തിന് ശേഷം തിങ്കളാഴ്‌ച രാത്രി തിരികെ വരികയായിരുന്ന ബോട്ടിൽ 6 മലയാളികളും 4 ബംഗാൾ സ്വദേശികളും ഉണ്ട്. ഇവരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കോസ്റ്റ്ഗാഡ് ആരംഭിച്ചു.

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരംവീണു: ആലപ്പുഴ പഴവീട്ടിൽ ശക്തമായ കാറ്റിൽ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരംവീണ് സ്‌കൂട്ടർ യാത്രികരായ വനിതകൾക്കും വഴിയാത്രക്കാരനും പരിക്കേറ്റു. പറവൂർ മംഗലത്ത്​ വെളിയിൽ അഞ്ജു (38), തൈപ്പറമ്പിൽ പാർവതി (27) എന്നിവരാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്.

alappuzha rain updates  alappuzha rain  kuttanad rain  boat trapped in sea near thottappally  തോട്ടപ്പള്ളി കടലിൽ ബോട്ട് കുടുങ്ങി  കടലിൽ മത്സ്യബന്ധന ബോട്ട് കുടുങ്ങി  കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു  ആലപ്പുഴ മഴ
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരംവീണു

മൂവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരംവീണത് ഏറെനേരം ഗതാഗതക്കുരുക്ക് സൃഷ്‌ടിച്ചു. പിന്നീട് അഗ്നിശമനസേനയെത്തി മരം മുറിച്ചുമാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.

Last Updated : Aug 2, 2022, 10:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.