ETV Bharat / state

ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട;  24.56 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍ - alappuzha

ഇന്നോവ കാറിൽ കടത്തുകയായിരുന്ന 24.56 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.

ആലപ്പുഴ  കഞ്ചാവ് വേട്ട  പാതിരപ്പള്ളി  alappuzha  alappuzha north police sized cannabis
ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കൾ പിടിയിൽ
author img

By

Published : Nov 16, 2020, 10:16 PM IST

ആലപ്പുഴ: നഗരത്തിൽ പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ഇന്നോവ കാറിൽ കടത്തുകയായിരുന്ന 24.56 കിലോഗ്രാം കഞ്ചാവാണ് പാതിരപ്പള്ളി പെട്രോൾ പമ്പിന് സമീപം വച്ച് നോർത്ത് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ സ്വദേശികളായ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.ചെങ്ങന്നൂർ മുളക്കുഴ കാരക്കാട്ട് ഉല്ലാസ് ഭവനത്തിൽ അനന്തു(24),തിട്ടമേൽ അർച്ചന ഭവനിൽ കെ പി അരുൺ(24), മുളക്കുഴ കുന്നത്ത് പുരയിടം രാഹുൽ(കണ്ണൻ-27) എന്നിവരാണ് പിടിയിലായത്.

ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കൾ പിടിയിൽ

ബെംഗലൂരുവിൽ നിന്ന് ചെങ്ങന്നൂരിലേയ്ക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് എസ്.ഐ ടോൾസൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 11 പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.