ETV Bharat / state

കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ച് ആലപ്പുഴ നഗരസഭ ; ഉദ്ഘാടനം ചെയ്ത് നിയുക്ത എം.എല്‍.എ

author img

By

Published : May 22, 2021, 10:32 PM IST

കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വാർഡ് നിവാസികൾക്ക് സൗജന്യ ഭക്ഷണം എത്തിക്കുന്നതിനായി നഗരസഭ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചത്.

വാര്‍ഡുകളില്‍ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ച് ആലപ്പുഴ നഗരസഭ  ഉദ്ഘാടനം ചെയ്ത് നിയുക്ത എം.എല്‍.എ  Inaugurated by MLA  Alappuzha municipality launches community kitchens in wards  തുമ്പോളി, മംഗലം, കാഞ്ഞിരംചിറ, വാടക്കാനാൽ വാർഡുകളിലാണ് നഗരസഭ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചത്.  കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം നിയുക്ത എം.എൽ.എ പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു.  The function of the community kitchen was inaugurated by the appointed MLA PP Chittaranjan.
കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ച് ആലപ്പുഴ നഗരസഭ; ഉദ്ഘാടനം ചെയ്ത് നിയുക്ത എം.എല്‍.എ

ആലപ്പുഴ : കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാർഡ് നിവാസികൾക്ക് സൗജന്യ ഭക്ഷണം എത്തിക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ച് ആലപ്പുഴ നഗരസഭ. തീരദേശ വാർഡുകളായ തുമ്പോളി, മംഗലം, കാഞ്ഞിരംചിറ, വാടക്കാനാൽ വാർഡുകള്‍ക്കായാണ് സാമൂഹ്യ അടുക്കള ആരംഭിച്ചത്. തുമ്പോളി ഇടവക പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ ആലപ്പുഴ നഗരസഭയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. പാചകക്കാരനായും, ഊണ് വിളമ്പിയും നിയുക്ത എം.എൽ.എ പി.പി ചിത്തരഞ്ജൻ ഉദ്‌ഘാടനം നിര്‍വഹിച്ചു.

കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ച് ആലപ്പുഴ നഗരസഭ ; ഉദ്ഘാടനം ചെയ്ത് നിയുക്ത എം.എല്‍.എ

ALSO READ: നന്മയുടെ നല്ല മാതൃക; വീട് തകർന്ന് ദുരിതത്തിലായ കുടുംബത്തിന് താങ്ങായി സ്കൂൾ അധികൃതർ

ലോക്ക്ഡൗൺ കാലത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ അടുക്കളയുടെ പ്രവർത്തനം ആരംഭിച്ചതെന്ന് പിപി ചിത്തരഞ്ജന്‍ പറഞ്ഞു. നിരവധി നിസ്വാർഥരായ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ അച്ചടക്കത്തോടെയും കൃത്യതയോടെയുമാണ് പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. നാല് വാർഡുകളിലായി 1200 പേർക്കാണ് ആദ്യദിനം ഭക്ഷണം വിതരണം ചെയ്തത്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് ആവശ്യമെങ്കിൽ ഭക്ഷണം എത്തിച്ച് നൽകാൻ കഴിയുമെന്നും ആവശ്യമുള്ളവര്‍ വാർഡ് കൗൺസിലര്‍മാരുമായി ബന്ധപ്പെടണമെന്നും എം.എൽ.എ അറിയിച്ചു.

നിലവിൽ കൊവിഡ് രോഗബാധികർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമാണ് സൗജന്യ ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്നത്. എന്നാൽ ആവശ്യാനുസരണം ഭക്ഷണം ലഭ്യമാവാത്തവർക്കും നിർധനരായവർക്കും നല്‍കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. വാർഡ് കൗൺസിലർമാരായ ഡോ. ലിന്റ ഫ്രാൻസ്, പി റഹിയാനത്ത്, പി.ജി എലിസബത്ത്, കെ എ ജെസ്സിമോള്‍, നഗരസഭ ഉദ്യോഗസ്ഥർ, ജാഗ്രത സമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.