ETV Bharat / state

അവധിയില്‍ പ്രവേശിക്കുന്നതായി ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറിയുടെ ഫേസ്‌ബുക്ക് കുറിപ്പ് - മുനിസിപ്പൽ സെക്രട്ടറി

സെക്രട്ടറിയെ സസ്‌പെന്‍റ് ചെയ്യാൻ നഗരസഭാ കൗൺസില്‍ നേരത്തെ ശുപാർശ ചെയ്തിരുന്നു

അവധിയില്‍ പ്രവേശിക്കുന്നതായി ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
author img

By

Published : Jul 21, 2019, 11:14 PM IST

ആലപ്പുഴ: വിവാദമായ ലേക്ക് പാലസ് വിഷയത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിലായ ആലപ്പുഴ നഗരസഭാ സെക്രട്ടറി എസ് ജഹാംഗീർ അവധിയില്‍ പ്രവേശിക്കുകയാണെന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തെ സെക്രട്ടറിയെ സസ്‌പെൻന്റ് ചെയ്യാൻ നഗരസഭാ കൗൺസില്‍ ശുപാർശ ചെയ്തിരുന്നു. " ഒന്നര വർഷം പൂർത്തിയാക്കി ആലപ്പുഴയോട് വിട പറയുന്നു. മുംബൈ ഐഐടിയിൽ ഉപരിപഠനത്തിനായി രണ്ട് വർഷത്തെ അവധിയിൽ പ്രവേശിക്കുന്നതായാണ് എസ് ജഹാംഗീർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ലേക്ക് പാലസിന്റെ നികുതിയും പിഴയും കുറച്ചുകൊണ്ടുളള ഉത്തരവ് നടപ്പാക്കാൻ സർക്കാരിൽ നിന്നുള്ള സമ്മർദ്ദവും നികുതി സ്വീകരിക്കാൻ പാടില്ലെന്ന് നഗരസഭാ നേതൃത്വത്തിന്റെ പിടിവാശിയും മൂലമുള്ള സമ്മർദ്ദത്തെ തുടർന്നാണ് അവധിയെന്നാണ് സൂചന. സർക്കാർ ഉത്തരവ് നടപ്പാക്കിയ സെക്രട്ടറിക്ക് നേരെ പരസ്യ പ്രതികരണങ്ങളും പ്രതികാര നടപടികളും യുഡിഎഫ് ഭരിക്കുന്ന നഗരസഭാ കൗൺസിൽ നിന്ന് ഉണ്ടായിരുന്നു. നഗരസഭയുടെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ച സെക്രട്ടറി അവധിയിൽ പ്രവേശിക്കുന്നതാണ് ഉചിതമെന്ന നിലപാട് ചെയർമാൻ തോമസ് ജോസഫും പങ്കുവച്ചു.

ഈമാസം 13 മുതൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന ജഹാംഗീർ തിരികെ പ്രവേശിക്കുന്ന ദിവസം ഉപരോധം അടക്കമുളള സമരങ്ങൾക്ക് യു ഡി എഫ് ആലോചിച്ചിരുന്നു. ലേക്ക് പാലസിന്‍റെ ചട്ട ലംഘനങ്ങൾ കണ്ടെത്തുകയും ഉയർന്ന പിഴ ചുമത്തി തുടർ നടപടി സ്വീകരിച്ചതും എസ് ജഹാംഗീർ ആയിരുന്നു. സർക്കാർ സമ്മർദ്ദത്തിനൊടുവിൽ ഉത്തരവ് നടപ്പാക്കിയതോടെയാണ് നഗരസഭയ്ക്ക് അദ്ദേഹം അനഭിമതനായത്.

Intro:Body:ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറി അവധിയിൽ; ലേക്ക് പാലസ് വിഷയത്തിൽ നഗരസഭാ കൗൺസിൽ സെക്രട്ടറിയെ സസ്‌പെൻഷന്റ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു

ലേക്ക് പാലസിന്റെ നികുതിയും പിഴയും സ്വീകരിച്ച വിഷയത്തിൽ രാഷ്ടീയ സമ്മാർദ്ദത്തിലായ ആലപ്പുഴ നഗരസഭാ സെക്രട്ടറി സ്ഥാനം ഒഴിയുന്നു. മുബൈ ഐഐടിയിൽ ഉപരിപഠനത്തിനായി 2 വർഷത്തെ അവധിയിൽ പ്രവേശിക്കുന്നതായി എസ് ജഹാംഗീർ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. സെക്രട്ടറിയെ സസ്പെന്റ് ചെയ്യാൻ നഗരസഭ കൗൺസിൽ, നേരത്തെ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.

ലേക്ക് പാലസിന്റെ നികുതിയും പിഴയും കുറച്ചുകൊണ്ടുളള ഉത്തരവ് നടപ്പാക്കാൻ സർക്കാരിൽ നിന്നുള്ള സമ്മർദ്ദവും നികുതി സ്വീകരിക്കാൻ പാടില്ലെന്ന് നഗരസഭാ നേതൃത്വത്തിന്റെ പിടിവാശിയും മൂലമുള്ള സമ്മർദ്ദത്തെതുടർന്നാണോ അവധിയിൽ പ്രവേശിച്ചത് എന്ന അഭ്യൂഹവുമുണ്ട്.

സർക്കാർ ഉത്തരവ് നടപ്പാക്കിയ സെക്രട്ടറിക്ക് നേരെ പരസ്യ പ്രതികരണങ്ങളും പ്രതികാര നടപടികളും യുഡിഎഫ് ഭരിക്കുന്ന നഗരസഭാ കൗൺസിൽ നിന്ന് ഉണ്ടായിരുന്നു. ഇതാണ് സ്ഥാനം ഒഴിയാനുളള എസ് .ജഹാംഗീറിന്റെ തീരുമാനത്തിനു കാരണമെന്നും പറയപ്പെടുന്നു. പബ്ലിക്ക് പൊളിസി വിഷയത്തിൽ, ഐഐടിയിൽ ബിരുദാനന്തര ബിരുദത്തിനായി 2 വർഷത്തെ അവധിക്ക് നൽകിയ അപേക്ഷ അംഗീകരിക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം ഉടൻ സ്ഥാനം ഒഴിയും. ഒന്നര വർഷം പൂർത്തിയാക്കി ആലപ്പുഴയോട് വിട പറയുന്നതായി എസ് ജഹാംഗീർ ഫേയ്സ്ബുക്കിൽ കുറിച്ചു. ലേക്ക് പാലസിന് അനുകൂലമായ സർക്കാർ ഉത്തരവിനു പിന്നാലെ നികുതി സ്വീകരിച്ചത് നഗരസഭാ - ഭരണ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ച സെക്രട്ടറി അവധിയിൽ പ്രവേശിക്കുന്നതാണ് ഉചിതമെന്ന നിലപാട് ചെയർമാൻ തോമസ് ജോസഫും പങ്കുവച്ചു. പിന്നാലെ സെക്രട്ടറിയെ സസ്പെൻഡു ചെയ്യാൻ കൗൺസിൽ സർക്കാരിനോട് ശുപാർശ ചെയ്തു. 13 മുതൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന അദ്ദേഹം തിരികെ പ്രവേശിക്കുന്ന ദിവസം ഉപരോധം അടക്കമുളള സമരങ്ങൾക്ക് യു ഡി എഫ് ആലോചിക്കുന്നതായ വിവരം തീരുമാനത്തിന് ആക്കം കൂട്ടി. ലേക്ക് പാലസിന്റെ ചട്ട ലംഘനങ്ങൾ കണ്ടെത്തുകയും ഉയർന്ന പിഴ ചുമത്തി തുടർ നടപടി സ്വീകരിച്ചതും എസ് ജഹാംഗീർ ആയിരുന്നു. സർക്കാർ സമ്മർദ്ദത്തിനൊടുവിൽ ഉത്തരവ് നടപ്പാക്കിയതോടെയാണ് നഗരസഭയ്ക്ക് അദ്ദേഹം അനഭിമതനായത്. പ്രളയനാളുകളിൽ ഉൾപ്പെടെ ആലപ്പുഴയ്ക്ക് സേവനം നൽകിയ ആളായിരുന്നു സ്ഥാനമൊഴിയുന്ന ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറി ജഹാംഗീർ.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.