ETV Bharat / state

'ലോകമേ തറവാട് ': ആലപ്പുഴയിലെ ആദ്യ ബിനാലെയ്‌ക്ക് തുടക്കം

രാജ്യത്തിനകത്തും പുറത്തുമുള്ള 270 കലാകാരന്മാരുടെ 3400 കലാ സൃഷ്‌ടികൾ പ്രദർശിപ്പിക്കും.

ലോകമേ തറവാട്  lokame tharavad  ആലപ്പുഴ  alappuzha  alappy  ALAPPUZHA HERITAGE  ബിനാലെ  binale  കേരള സർക്കാർ ടൂറിസം  kerala government  tourism  kerala tourism  കേരള ടൂറിസം
ALAPPUZHA HERITAGE BINALE STARTED
author img

By

Published : Apr 20, 2021, 4:11 PM IST

ആലപ്പുഴ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന 'ലോകമേ തറവാട് ' ബിനാലെ പ്രദർശനത്തിന് ആലപ്പുഴയിൽ തുടക്കമായി. ജില്ല വേദിയാകുന്ന ആദ്യ ബിനാലെയാണിത്. രാജ്യത്തിനകത്തും പുറത്തുമുള്ള 270 കലാകാരന്മാരുടെ 3400 കലാ സൃഷ്‌ടികളാണ് പ്രദർശിപ്പിക്കുക. കഴിഞ്ഞ ദിവസം വൈകുന്നേരം ന്യൂ മോഡൽ സൊസൈറ്റിയിലെ ബിനാലെ വേദിയിൽ ലളിതമായാണ് ഉദ്‌ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ ടൂറിസം-സാംസ്‌കാരിക വകുപ്പുകളുടെയും ആലപ്പുഴ പൈതൃക പദ്ധതിയുടെയും പിന്തുണയിലാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ 'ലോകമേ തറവാട്' പ്രദർശനം ആലപ്പുഴയിൽ സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, ന്യൂ മോഡൽ സൊസൈറ്റി ബിൽഡിങ്, പോർട്ട് മ്യൂസിയം, ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് -വില്യം ഗുടേക്കർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ അഞ്ച് വേദികളിലും നാല് ഗാലറികളിലുമാണ് പ്രദർശനം.

മാസ്‌ക് ധരിച്ചും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുമാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് നഗരസഭയുമായി ചേർന്ന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജൂൺ 30 വരെയാണ് പ്രദർശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.