ETV Bharat / state

ആലപ്പുഴയിൽ പലയിടത്തും ജലനിരപ്പ് ഉയരുന്നു ; അതീവ ജാഗ്രതയില്‍ രക്ഷാപ്രവർത്തനം - ദുരിതാശ്വാസ ക്യാമ്പ്

കുട്ടനാട്ടിലും ചെങ്ങന്നൂരിലും രക്ഷാപ്രവർത്തനം നടത്തുന്നതിനായി അഞ്ച് വീതം മത്സ്യബന്ധന ബോട്ടുകളും ജലഗതാഗത വകുപ്പിന്‍റെ 17 ബോട്ടുകളും

Alappuzha flood  rescue operation  district collector  ആലപ്പുഴയിൽ പലയിടത്തും ജലനിരപ്പ് ഉയരുന്നു  രക്ഷാപ്രവർത്തനം  ദുരിതാശ്വാസ ക്യാമ്പ്  flood
ആലപ്പുഴയിൽ പലയിടത്തും ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രതയില്‍ രക്ഷാപ്രവർത്തനം
author img

By

Published : Oct 17, 2021, 10:46 PM IST

ആലപ്പുഴ : പല മേഖലകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. കക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്ക് പ്രദേശങ്ങളിലെ നദികളുടെയും കൈവഴികളുടെയും കരകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ലോവർ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ചെങ്ങന്നൂരിന്‍റെ വിവിധ പ്രദേശങ്ങളിലും രാത്രിയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളംകയറുന്ന പ്രദേശത്തെ ആളുകളെ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. കുട്ടനാട്ടിലും ചെങ്ങന്നൂരിലും രക്ഷാപ്രവർത്തനം നടത്തുന്നതിനായി അഞ്ച് വീതം മത്സ്യബന്ധന ബോട്ടുകളും കുട്ടനാട്ടിൽ ജലഗതാഗത വകുപ്പിന്‍റെ 17 ബോട്ടുകളും സജ്ജമാക്കി.

ആലപ്പുഴയിൽ പലയിടത്തും ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രതയില്‍ രക്ഷാപ്രവർത്തനം

Also Read: മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി ; മരണസംഖ്യ ഉയർന്നേക്കും

ജില്ല കലക്‌ടർ വീയപുരം, ചെങ്ങന്നൂർ, മങ്കൊമ്പ്, കാവാലം, ചെറുതന, പെരുമാങ്കര പാലം, പാണ്ടി പാലം എന്നീ മേഖലകളില്‍ സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തി. ഞായറാഴ്‌ച രാത്രി 8 മണി വരെ ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 383 കുടുംബങ്ങളിൽ നിന്നായി 1402 പേര്‍ ക്യാമ്പുകളിലുണ്ട്.

ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ എല്ലാ താലൂക്ക് ഓഫിസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരദേശങ്ങളിലെയും വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലെയും വില്ലേജ് ഓഫിസുകളിലും കണ്‍ട്രോള്‍ റൂമുകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.