ആലപ്പുഴ: ജില്ലയില്‍ ഇന്ന് 322 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 310 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധയേറ്റത്. ഇവരില്‍ 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ ഇന്ന് 233 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗമുക്തി നേടിയവരുടെ എണ്ണം 48016 ആയി. 3967 പേരാണ് വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി ചികിത്സയില്‍ കഴിയുന്നത്.