ആലപ്പുഴ: ജില്ലയിൽ 619 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ഇതോടൊപ്പം ജില്ലയിൽ രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 617 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ജില്ലയിൽ ഇന്ന് 728 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 14447 ആയി. നിലവിൽ 6250 പേർ ചികിത്സയിലുണ്ട്. രണ്ട് പേർ ഒഴികെ ബാക്കിയുള്ളവർ സമ്പർക്ക രോഗ ബാധിതരാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.