ആലപ്പുഴ: ബ്രഡ് കയറ്റിവന്ന മിനി ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ വഴിച്ചേരി വാർഡ് സെന്‍റ് ജോസഫ് സ്ട്രീറ്റിൽ പുത്തൻവീട്ടിൽ റെനോൾഡ് ജോസഫാണ് (37) മരിച്ചത്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.
വഴിച്ചേരി വാർഡ് 207-ാം നമ്പർ കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറിയും, കോസ്റ്റൽ മണ്ഡലം എക്സിക്യുട്ടീവ് അംഗവുമായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ വഴിച്ചേരി ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ റെനോൾഡ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.