ETV Bharat / state

ആലപ്പുഴ ബൈപ്പാസ്; ഒരു ജനതയുടെ അരനൂറ്റാണ്ടുകാലത്തെ സ്വപ്നസാക്ഷാത്‌ക്കാരം - alappuzha bypass

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേയായ ആലപ്പുഴ ബൈപ്പാസ് ജനുവരി 28-ന് നാടിന് സമർപ്പിക്കും. കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള 6.8 കിലോമീറ്റര്‍ നീളമുള്ള ബൈപാസ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് അര നൂറ്റാണ്ടുകാലമാണ്. ഇതുവഴി ആലപ്പുഴ ബൈപാസിന്‍റെ നിര്‍മാണം ചരിത്രത്തിലിടം നേടിയിരിക്കുകയാണ്

Alappuzha Bypass: The dream come true  ആലപ്പുഴ ബൈപ്പാസ്:അരനൂറ്റാണ്ടുകാലത്തെ ഒരു ജനതയുടെ സ്വപ്നസാക്ഷാത്‌ക്കാരം  ആലപ്പുഴ  alappuzha bypass  alappuzha news
ആലപ്പുഴ ബൈപ്പാസ്;അരനൂറ്റാണ്ടുകാലത്തെ ഒരു ജനതയുടെ സ്വപ്നസാക്ഷാത്‌ക്കാരം
author img

By

Published : Jan 26, 2021, 7:47 PM IST

Updated : Jan 26, 2021, 11:00 PM IST

ആലപ്പുഴ: ആലപ്പുഴ ഇനി ഇടതടവില്ലാതെ കുരുക്കൊഴിഞ്ഞ പാതയിലൂടെ കുതിക്കും. അമ്പത്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ജനതയുടെ സ്വപ്‌നമായ ആലപ്പുഴ ബൈപാസ് സാക്ഷാത്‌ക്കരിക്കപ്പെടുകയാണ്. അമ്പതാണ്ടിന്‍റെ കാത്തിരിപ്പിന്‌ ഒടുവിലാണ് ആലപ്പുഴ ബൈപാസ് യാഥാർഥ്യമായിരിക്കുന്നത്. കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള 6.8 കിലോമീറ്റര്‍ നീളമുള്ള ബൈപാസ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് അര നൂറ്റാണ്ടുകാലമാണ്. ഇതുവഴി ആലപ്പുഴ ബൈപാസിന്‍റെ നിര്‍മാണം ചരിത്രത്തിലിടം നേടിയിരിക്കുകയാണ്.

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേയായ ആലപ്പുഴ ബൈപ്പാസ് ജനുവരി 28-ന് നാടിന് സമർപ്പിക്കും. 1970-ലാണ് ആലപ്പുഴ ബൈപ്പാസിന്‍റെ ചരിത്രം ആരംഭിക്കുന്നത്. അന്ന് ബൈപാസിനായി സര്‍വേ ആരംഭിച്ചപ്പോള്‍ മുതല്‍ തടസങ്ങളായിരുന്നു. ആദ്യ സർവേ പ്രകാരമായിരുന്നു നിര്‍മാണമെങ്കില്‍ കുറച്ചുകൂടി നീളം കുറയ്‌ക്കാമായിരുന്നു. ഒരു റെയില്‍വേ മേല്‍പ്പാലവും ഒഴിവാക്കാമായിരുന്നു. ചില ഇടപെടലുകളെ തുടർന്ന് ‌അലൈൻമെ‌ന്‍റില്‍ മാറ്റം വരുത്തിയതോടെ ബൈപാസിന് നീളം കൂടി. രണ്ട് റെയിൽവേ മേൽപ്പാലം അനിവാര്യമായി. കുതിരപ്പന്തി ടികെഎംഎം യുപി സ്‌കൂളിന്‍റെ പ്രധാനപ്പെട്ട മൂന്ന് കെട്ടിടംപൊളിച്ചു മാറ്റി. പലതായിരുന്നു പ്രതിസന്ധികൾ, നൂറു കണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചും വീടുകളടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയുമാണ് ബൈപാസിന് സ്ഥലമെടുത്തത്. സ്ഥലത്തിന് നൽകിയ വിലപോരെന്ന് കാട്ടി പലരുംകൊടുത്ത കേസ് തീര്‍പ്പാകാന്‍ കാലങ്ങളെടുത്തു. റോഡിനായി സ്ഥലമൊരുക്കാന്‍ കടൽമണ്ണാണോ പൂഴിയാണോ വേണ്ടതെന്ന തര്‍ക്കമായി പിന്നീട്. മണലിറക്കാൻ ടിപ്പർലോറി ഉപയോഗിച്ചാൽ തൊഴിലാളിയുടെ തൊഴിൽ നഷ്‌ടം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യമായി അടുത്ത തടസം. ബൈപാസ് തന്നെ ഇല്ലാതാകുന്ന സ്ഥിതിയുണ്ടായി. സംസ്ഥാനത്തിന്‍റെ ശക്തമായ ഇടപെടലിനെ തുടർന്ന് നാമമാത്ര തുക കേന്ദ്രബജറ്റിൽ ഉൾപ്പെടുത്തി ബൈപാസ് നഷ്‌ടപ്പെടാതെ നിലനിർത്തി.

ആലപ്പുഴ ബൈപ്പാസ്; ഒരു ജനതയുടെ അരനൂറ്റാണ്ടുകാലത്തെ സ്വപ്നസാക്ഷാത്‌ക്കാരം

ബൈപാസ് നിർമാണം ബിഒടി (ബിൽഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാൻസ്‌ഫർ) രീതിയിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങി. കേരളത്തിലെ ഇടതുപക്ഷ സർക്കാരും ജനങ്ങളും ഇതിനെതിരെ പ്രക്ഷോഭരംഗത്തെത്തി. തുടർന്ന് കേന്ദ്ര സർക്കാർ നേരിട്ട് ബൈപാസ് നിർമിക്കാൻ തീരുമാനിച്ചു. എന്നാൽ, നിർമാണം അനിശ്ചിതമായി നീണ്ടു. രാഷ്ട്രീയ കക്ഷികൾക്ക് തെരഞ്ഞെടുപ്പ് കാലത്തെ തുറുപ്പുചീട്ടായിരുന്നു ആലപ്പുഴ ബൈപാസ്. ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ദാ, ഇപ്പോ നിര്‍മാണം പുനരാരംഭിക്കുമെന്ന് പറഞ്ഞ് വോട്ടുപിടിക്കുകയായിരുന്നു അവര്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആലപ്പുഴ ബൈപ്പാസിന്‍റെ വിവിധ നിര്‍മ്മാണ ഘട്ടങ്ങള്‍ വിലയിരുത്തി സമയപ്പട്ടിക ക്രമീകരിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ 73 തവണയാണ് മന്ത്രി ജി സുധാകരൻ ബൈപ്പാസിൽ നേരിട്ടെത്തിയത്. എംപിയായിരുന്ന കെ സി വേണുഗോപാലിന്‍റെയും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്‍റെയും നിർലോഭമായ പ്രവർത്തനങ്ങൾ എടുത്തുപറയാതെ ബൈപ്പാസിന്‍റെ നിർമ്മാണ പദ്ധതികളെക്കുറിച്ച് വിവരിക്കാൻ കഴിയില്ല. റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പിന്നീടുള്ള തടസം. മുഖ്യമന്ത്രിയുടെ സന്ദർഭോചിതമായ ഇടപെടലുകളാണ് റെയിൽവേയുമായി ബന്ധപ്പെട്ട പല കുരുക്കുകളും അഴിച്ചത്. എല്ലാ കുരുക്കുകളും അഴിക്കുവാൻ സംസ്ഥാന സർക്കാർ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോയി. ആലപ്പുഴ ബീച്ചിന്‍റെ പ്രകൃതിദത്ത സൗന്ദര്യം കാത്തുസൂക്ഷിച്ച് രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ. ഒന്നരവർഷക്കാലം നിസാര വാദങ്ങൾ ഉന്നയിച്ച് ഗർഡർ നിർമ്മിക്കുവാൻ റെയിൽവേയുടെ അനുമതിക്കായി കാത്തിരിക്കേണ്ടിവന്നു. ആ കുരുക്കഴിക്കാൻ പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍റെയും ആലപ്പുഴ എംപി എ എം ആരിഫിന്‍റെയും നിരന്തരമായ ഇടപെടലുകൾ അവസാനം ലക്ഷ്യത്തിൽ എത്തി. പ്രകൃതിക്ഷോഭങ്ങളും കൊവിഡും ഒക്കെ നിറഞ്ഞ ദുരിതകാലത്ത് പോലും അവയൊന്നും ബൈപാസ് നിർമാണത്തിന് തടസ്സമാകരുതെന്ന് സർക്കാർ ആഗ്രഹിച്ചു.

ഒടുവിൽ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഗതാഗതക്കുരുക്കിൽപ്പെട്ട് ശ്വാസംമുട്ടിയ ജനതയ്ക്ക് ആശ്വാസം നൽകാൻ ബൈപ്പാസ് സജ്ജമായി. ആദ്യ പദ്ധതിയില്‍ അപ്രോച്ച് റോഡുകള്‍ വിഭാവനം ചെയ്തിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണ് അത്തരം പ്രശ്‌നങ്ങള്‍ പലതും പരിഹരിച്ചത്. ചെലവിന്‍റെ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ 92 സോഡിയം വേപ്പർ ലൈറ്റുകളും സംസ്ഥാന സർക്കാർ സ്ഥാപിച്ച 320 എൽഇഡി ലൈറ്റുകളുമാണ് ബൈപ്പാസിന്‍റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ കൊമ്മാടി, കളർകോട് ജംഗ്ഷനുകളുടെ വികസനവും സംസ്ഥാന സർക്കാർ പ്രത്യേകം പണം മുടക്കി പൂർത്തിയാക്കി. ഇനി മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കില്ലാതെ അഞ്ച് മിനിറ്റ് കൊണ്ട് യാത്രക്കാർക്ക് ആലപ്പുഴ നഗരത്തിലൂടെ കടന്നുപോകാം.

ആദ്യഘട്ടത്തിൽ ടോൾ പിരിക്കാൻ ദേശീയപാതാ അതോറിറ്റി നിശ്ചയിച്ചിരുന്നെങ്കിലും അത് പറ്റില്ലെന്ന ശക്തമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചതോടെ ആലപ്പുഴ ബൈപ്പാസിലൂടെ സൗജന്യമായി യാത്ര ചെയ്യാം എന്ന നിലയിലേക്കായി കാര്യങ്ങൾ. നവകേരളാ നിർമ്മിതിക്കായി ഉണർന്നു പ്രവർത്തിച്ച ആലപ്പുഴക്കാരുടെ ചിരകാലാഭിലാഷമായ ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാവുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്കും കൂടുതൽ ഗുണകരമാവും. നിശ്ചയദാര്‍ഢ്യമുള്ള ഒരു സർക്കാരാണ് ഭരണത്തിലെങ്കിൽ, വികസനം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നത്തിന്‍റെ തെളിവാണ് ആലപ്പുഴ ബൈപ്പാസ് പൂർത്തീകരണം. ഒരു ജനതയുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് മനോഹരിയായ അറബിക്കടലിന് സുന്ദരമായ ഒരടിക്കുറപ്പ് പോലെ നിലകൊള്ളുന്ന ആലപ്പുഴ ബൈപ്പാസ്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഏറ്റവും മനോഹരമായ യാത്രാനുഭവങ്ങളിൽ ഒന്നായി സമ്മാനിച്ചുകൊണ്ട് നാടിന്‍റെ അഭിമാനത്തിന്‍റെ ഉയരപ്പാതയായി മാറുകയാണ് ആലപ്പുഴ ബൈപ്പാസ്.

Last Updated : Jan 26, 2021, 11:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.