ആലപ്പുഴ: ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന തടസം നീങ്ങിയതായി റെയിൽവെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആലപ്പുഴ ബൈപ്പാസിന്‍റെ ഭാഗമായി വരുന്ന റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിലെ സാങ്കേതിക തടസം റെയില്‍വെ ചീഫ് എഞ്ചിനീയര്‍ ഗിര്‍ഡർ ഡിസൈന്‍ അംഗീകരിച്ചതോട് കൂടി നീങ്ങി എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ ആലപ്പുഴ ബൈപ്പാസിന്‍റെ 15.3 ശതമാനം നിര്‍മാണം മാത്രമാണ് കഴിഞ്ഞിരുന്നതെന്നും ശക്തമായ ഇടപെടല്‍ മൂലം ഇപ്പോള്‍ 98 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ചിരിക്കുകയാണെന്നും മന്ത്രി പറയുന്നു. റെയില്‍വേയുടെ ഭാഗത്തുള്ള രണ്ട് റെയില്‍വെ ഓവര്‍ ബ്രിഡ്ജുകളുടെ പ്രവൃത്തികള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ തടസം നേരിട്ടിരുന്നു എന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">