ആലപ്പുഴ: ജില്ലയിൽ ഇന്ന് 453 പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ആറുപേർ വിദേശത്തു നിന്നും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 406 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 183 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ഇതുവരെ ആകെ 7895 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലായി 3460 പേർ ചികിത്സയിലുണ്ട്.