ETV Bharat / state

കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് സർക്കാർ വകുപ്പുകൾ തടസ്സമെന്ന് കൃഷി മന്ത്രി

മഴക്കെടുതിയിൽ മട വീണ കുട്ടനാട്ടിലെ പാടശേഖരങ്ങൾ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ സന്ദര്‍ശിച്ചു

കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിൽ ചില സർക്കാർ വകുപ്പുകൾ തടസ്സം
author img

By

Published : Aug 19, 2019, 4:36 PM IST

Updated : Aug 19, 2019, 7:40 PM IST

ആലപ്പുഴ: കുട്ടനാടിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിൽ ചില സർക്കാർ വകുപ്പുകൾ തന്നെ തടസ്സം നിൽക്കുന്നതായി കൃഷി മന്ത്രി വി എസ് സുനിൽകുമാർ. മഴക്കെടുതിയിൽ മട വീണ കുട്ടനാട്ടിലെ പാടശേഖരങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴ കെടുതിയിൽ ആലപ്പുഴ ജില്ലയിൽ മാത്രം 119 കോടി രൂപയുടെ കൃഷി നാശമാണ് ഉണ്ടായത്. കുട്ടനാട്ടിൽ മാത്രം 19 പാട ശേഖരങ്ങളിലായി 3100 ഹെക്‌ടര്‍ കൃഷി നശിച്ചു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം മികച്ച രീതിയിൽ സർക്കാർ സംഘടിപ്പിക്കുന്നുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനവും സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം കൊണ്ടാണ് രക്ഷാ - ദുരന്തനിവാരണ - ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞത്. പ്രളയാനന്തര കേരള പുനർനിർമാണത്തിന് സഹായകരമാകും വിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുമനസ്സുകളുടെ സംഭാവന ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കൃഷി നശിച്ചവർക്ക് കഴിഞ്ഞ തവണ നൽകിയത് പോലെ വിത്ത് അടക്കമുള്ള സഹായങ്ങൾ നൽകും. കൃഷി നാശത്തിന് ഹെക്‌ടറിന് 13,500 രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്‌ത് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പമ്പിങ് സബ്‌സിഡി ഉത്തരവ് പ്രളയബാധിത കര്‍ഷകര്‍ക്ക് ഇളവ് ചെയ്‌ത് നല്‍കും. വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ നടന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് സർക്കാർ വകുപ്പുകൾ തടസ്സം

Intro:Body:കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിൽ ചില സർക്കാർ വകുപ്പുകൾ തടസ്സം നിൽക്കുന്നു : കൃഷി മന്ത്രി സുനിൽ കുമാർ

ആലപ്പുഴ കുട്ടനാട് സമഗ്രവികസനം ലക്ഷ്യം വെച്ച് ആവിഷ്കരിച്ച കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിൽ ചില സർക്കാർ വകുപ്പുകൾ തന്നെ തടസ്സം നിൽക്കുന്നതായി കൃഷി മന്ത്രി വി എസ് സുനിൽകുമാർ. മഴക്കെടുതിയിൽ മട വീണ കുട്ടനാട്ടിലെ പാടശേഖരങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴ കെടുതിയിൽ ആലപ്പുഴ ജില്ലയിൽ മാത്രം 119കോടി രൂപയുടെ കൃഷി നാശമാണ് ഉണ്ടായതായത് 3100ഹെക്ടറിലെ രണ്ടാം കൃഷി നശിച്ചു. കുട്ടനാട്ടിൽ മാത്രം 19 പാട ശേഖരങ്ങളിലായി 3100ഹെക്റ്റർ കൃഷിയാണ് നശിച്ചത്. കൃഷി നശിച്ചവർക്കു കഴിഞ്ഞ തവണ നൽകിയത് പോലെ വിത്ത് അടക്കമുള്ള സഹായങ്ങൾ നൽകും. കൃഷി നാശത്തിനു 13500രൂപ ഹെക്ടറിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം മികച്ച രീതിയിൽ സർക്കാർ സംഘടിപ്പിക്കുന്നുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനവും സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം കൊണ്ടാണ് രക്ഷാ - ദുരന്തനിവാരണ - ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയാനന്തര കേരള പുനർനിർമാണത്തിന് സഹായകരമാകും വിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുമനസ്സുകളുടെ കഴിഞ്ഞുള്ള സംഭാവന ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കഴിഞ്ഞതവണ പ്രളയബാധിത കർഷകർക്ക് സർക്കാർ നൽകിയ സഹായങ്ങൾ ഇത്തവണയും നൽകുമെന്നും പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്തു മാറുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പമ്പിംഗ് സബ്സിഡി ഉത്തരവ് പ്രളയബാധിത കർഷകർക്ക് ഇളവുചെയ്തു നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Conclusion:
Last Updated : Aug 19, 2019, 7:40 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.