ETV Bharat / state

ബൈപ്പാസ് ഉദ്ഘാടനം തൻപ്രമാണിത്തം കൊണ്ട് ജി.സുധാകരൻ മോശമാക്കുന്നു : അഡ്വ. എം ലിജു - പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ

സ്ഥലം എംപിയായ അഡ്വ. എ എം ആരിഫിനെയും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ ആലപ്പുഴ എംഎൽഎ ഡോ. ടി എം തോമസ് ഐസക്കിനെ പോലും അകറ്റിനിർത്തിയത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണ്.

alappuzha bypass issue  ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ  ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു
ബൈപ്പാസ് ഉദ്ഘാടനം തൻപ്രമാണിത്തം കൊണ്ട് ജി.സുധാകരൻ മോശമാക്കുന്നു : അഡ്വ. എം ലിജു
author img

By

Published : Jan 25, 2021, 5:18 AM IST

Updated : Jan 25, 2021, 6:43 AM IST

ആലപ്പുഴ: ജില്ലയിലെ ബൈപ്പാസ് ഉദ്ഘാടനം തൻപ്രമാണിത്തം കൊണ്ട് മോശമാക്കാൻ ശ്രമിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു. ഉദ്ഘാടന ചടങ്ങിൽ നിന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉൾപ്പടെയുള്ള ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുതിർന്ന കോൺഗ്രസ് നേതാക്കളും ജില്ലയിൽ നിന്നുള്ള പാർലിമെന്‍റ് അംഗങ്ങളുമായ എ കെ ആന്‍റണി, വയലാർ രവി, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും ഒഴിവാക്കി. ഇടതുപക്ഷ നേതാക്കളെ പോലും ചടങ്ങിൽ നിന്നും മാറ്റി നിർത്തിയത് ജി സുധാകരന്‍റെ കുശുമ്പ് കൊണ്ടാണെന്നും ലിജു പറഞ്ഞു.

സ്ഥലം എംപിയായ അഡ്വ. എ എം ആരിഫിനെയും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ ആലപ്പുഴ എംഎൽഎ ഡോ. ടി എം തോമസ് ഐസക്കിനെ പോലും അകറ്റി നിർത്തിയത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പോലും ക്ഷണിക്കാതെ നടത്തുന്ന ഉദ്ഘാടന ചടങ്ങ് തികച്ചും തെറ്റായ കീഴ്‌വഴക്കമാണെന്നും ലിജു ആരോപിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ ഉദ്ഘാടന ചടങ്ങിന്‍റെ പ്രാപ്പോസൽ അയക്കുന്നത് അദ്ദേഹത്തിന്‍റെ ചുമതലയാണ്. കേന്ദ്രമാണ് ചടങ്ങിലേക്ക് ആളെ ക്ഷണിച്ചത് എന്ന വാദം അംഗീകരിക്കാൻ കഴിയില്ല. ആളുകളുടെ പേരുൾപ്പെടുത്തി കേന്ദ്രത്തിന് പട്ടിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ ജി. സുധാകരന്‍ തയ്യാറാവണമെന്നും എം.ലിജു ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്‍റെ ഏറാൻമൂളിയായി പ്രവർത്തിക്കുന്ന തരത്തിലുള്ള ജി സുധാകരന്‍റെ പ്രവർത്തനങ്ങൾ കാണുമ്പോൾ വിധേയൻ സിനിമയിലെ കഥാപാത്രങ്ങളെയാണ് ഓർമ്മ വരുന്നതെന്നും ലിജു പരിഹസിച്ചു.

Last Updated : Jan 25, 2021, 6:43 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.