ETV Bharat / state

അഭിമന്യു വധം; ഒരാൾ കൂടി പിടിയിൽ

വള്ളികുന്നം സ്വദേശി വിഷ്‌ണുവിനെയാണ് അറസ്റ്റ് ചെയ്‌തത്. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത് രാവിലെ പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങിയതിന് പിന്നാലെയാണ് വിഷ്‌ണുവും പൊലീസ് പിടിയിലായത്.

abhimanyu murder case  അഭിമന്യു വധം  ഒരാൾ കൂടി പിടിയിൽ  വള്ളികുന്നം സ്വദേശി വിഷ്‌ണു  വള്ളികുന്നത്ത് എസ്എഫ്ഐ പ്രവർത്തകൻ  abhimanyu murder
അഭിമന്യു വധം; ഒരാൾ കൂടി പിടിയിൽ
author img

By

Published : Apr 16, 2021, 3:04 PM IST

Updated : Apr 16, 2021, 7:51 PM IST

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് എസ്എഫ്ഐ പ്രവർത്തകനായ പത്താം ക്ലാസ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന വള്ളികുന്നം സ്വദേശി വിഷ്‌ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. എറണാകുളം രാമമംഗലം സ്റ്റേഷൻ അതിർത്തിയിൽ വെച്ചാണ് പ്രതി പിടിയിലായത്.

Read More: അഭിമന്യു കൊലപാതകം; മുഖ്യപ്രതി സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി

കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത് രാവിലെ പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങിയതിന് പിന്നാലെയാണ് വിഷ്‌ണുവും പൊലീസ് പിടിയിലായത്. സജയ് ജിത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിഷ്‌ണുവിനെ പിടികൂടിയതെന്നാണ് ലഭ്യമായ സൂചന. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

Read More: മകന് ആർഎസ്എസ് ഭീഷണിയുണ്ടായിരുന്നുവെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍

സജയ് ജിത്തിനെയും വിഷ്‌ണുവിനെയും എറണാകുളത്ത് നിന്ന് കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും വള്ളികുന്നം പൊലീസിന് കൈമാറും. ശേഷം കോടതിയിൽ ഹാജരാക്കും. പ്രതികളെ ഏറ്റുവാങ്ങാൻ വേണ്ടി വള്ളികുന്നം സ്റ്റേഷനിൽ നിന്നും എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുത്തിയതോട് പൊലീസ് സ്റ്റേഷനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

Last Updated : Apr 16, 2021, 7:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.