ആലപ്പുഴ: ദേശീയ പാത മുറിച്ച് കടക്കുമ്പോള്‍ ബൈക്കിടിച്ച് സ്ത്രീ മരിച്ചു. ചേർത്തല നികർത്തിലിലുള്ള
അനിയുടെ ഭാര്യ പ്രമീള-45ആണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല റെയിൽവെ സ്റ്റേഷന് സമീപത്ത് രാവിലെ 8.30 ഓടെയാണ്
സംഭവം.
റോഡിൽ തലയിടിച്ച് വീണ പ്രമീള സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കയർ തൊഴിലാളിയാണ്. എന്‍.എ.വിഷ്ണു, എന്‍,എ പാര്‍വതി എന്നിവര്‍ മക്കളാണ്.