ആലപ്പുഴ: ജില്ലയിൽ ഇന്ന് 837 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്ത് നിന്നും 16 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 809 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ അഞ്ച് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അതേസമയം 436 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19,521 ആയി. നിലവിൽ ജില്ലയിൽ 7459 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കത്തിലൂടെ രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് അധികൃതരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ആലപ്പുഴയിൽ 837 പേർക്ക് കൂടി കൊവിഡ് - alapuzha district
809 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.