ആലപ്പുഴ : ജില്ലയിൽ ഇന്ന് 286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ വിദേശത്തുനിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 227 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ചിങ്ങോലി സ്വദേശിയുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 150 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ഇതുവരെ ആകെ 3043 പേർ രോഗം മുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലായി 2310 പേർ ചികിത്സയിലുണ്ട്.
ആലപ്പുഴയിൽ ഇന്ന് 286 പേർക്ക് കൊവിഡ് - ആലപ്പുഴ
നിലവിൽ ജില്ലയിൽ 2310 പേർ ചികിത്സയിലുണ്ട്.