ETV Bharat / state

കൊറോണ വൈറസ്; ആലപ്പുഴ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 182 പേർ - Alppuzha collector about corona

പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയ 32 പേരടക്കം നിലവിൽ ജില്ലയിലാകെ 182 പേരാണ് നിരീക്ഷണത്തിലുള്ളത്.

കൊറോണ വൈറസ്  കൊറോണ  Alappuzha  182പേർ നിരീക്ഷണx  ആലപ്പുഴ  ജില്ലാ കളക്‌ടർ എം.അഞ്ജന ഐഎഎസ്  ആലപ്പുഴ ജില്ലാ കളക്‌ടർ  ജില്ലയിൽ 182പേർ നിരീക്ഷണത്തിൽ  Novel Coronavirus  Novel Coronavirus alappuzha  Alppuzha collector about corona  corona
കൊറോണ വൈറസ്
author img

By

Published : Feb 5, 2020, 12:45 AM IST

Updated : Feb 5, 2020, 2:42 AM IST

ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ നില തൃപ്‌തികരമെന്ന് ജില്ലാ കലക്‌ടർ എം.അഞ്ജന അറിയിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ 15 പേർ വണ്ടാനം ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇതിൽ കഴിഞ്ഞ ദിവസം അഡ്‌മിറ്റ് ചെയ്‌ത മൂന്ന് പേർ കൂടി ഉൾപ്പെടുന്നതായും കലക്‌ടർ പറഞ്ഞു. എന്നാൽ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും വീടുകളിൽ കരുതല്‍ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 167 ആയി ഉയർന്നിട്ടുണ്ട്. പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയ 32 പേരടക്കം നിലവിൽ ജില്ലയിലാകെ 182 പേരാണ് നിരീക്ഷണത്തിലുള്ളത്.

കൊറോണ വൈറസ്; ആലപ്പുഴ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 182 പേർ

പരിശോധനക്ക് അയച്ച 25 സാമ്പിളുകളുടെ ഫലം ഇന്ന് അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കലക്‌ടർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന മെഡിക്കൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടിയിൽ 76 പേർ പങ്കെടുത്തു. കൂടാതെ ജില്ലയിൽ വിവിധ സ്ഥാപനങ്ങളിലായി ഡോക്‌ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ആശ പ്രവർത്തകർ എന്നീ വിഭാഗങ്ങളിലായി 2742 പേർക്ക് പരിശീലനം സംഘടിപ്പിച്ചു. ഹൗസ് ബോട്ട്, റിസോർട്ട് ജീവനക്കാർക്കായി ഫിനിഷിങ് പോയിന്‍റിൽ പരിശീലനം നടത്തി. ഇതിൽ 138 പേർ പങ്കെടുത്തു. ജില്ലയിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമസഭകൾ, ആശ- അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കായി 93 ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് 768 സ്‌കൂളുകളിൽ ബോധവത്ക്കരണ വീഡിയോ പ്രദർശനവും നടത്തി. കൂടാതെ പൊതുജനങ്ങൾക്കായി 89500 നോട്ടീസുകൾ വിതരണം ചെയ്തു.

കൊറോണ ബാധിതനായി കണ്ടെത്തിയ വിദ്യാർഥിയുടെ വിവരങ്ങൾ ഉൾപ്പെടെ വ്യാജസന്ദേശം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വാട്‌സാപ്പ് കൂട്ടായ്‌മക്കെതിരെയും സന്ദേശം പോസ്റ്റ് ചെയ്‌ത വ്യക്തിക്കെതിരെയും നിയമ നടപടികൾ ആരംഭിച്ചു. വിവിധ തലങ്ങളിൽ വിവിധ മാർഗങ്ങളിലൂടെ ശക്തമായ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് സംഘിടിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 79 പേർക്ക് കൗൺസിലിങ്ങും നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണമെന്നും ജില്ലാ കലക്‌ടർ പറഞ്ഞു.

Intro:Body:കൊറോണ : ജില്ലയിലാകെ 182 പേർ നിരീക്ഷണത്തിൽ; രോഗബാധിതന്റെ നില തൃപ്തികരം

ആലപ്പുഴ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നതായി ജില്ലാ കളക്ടർ എം അഞ്ജന ഐഎഎസ് അറിയിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ 15 പേർ വണ്ടാനം ടിഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇതിൽ ഇന്ന് അഡ്മിറ്റ് ചെയ്ത മൂന്നു പേർ കൂടി ഉൾപ്പെടുന്നതായും കളക്ടർ പറഞ്ഞു. എന്നാൽ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും വീടുകളിൽ കരുതല്‍ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 167യായി ഉയർന്നിട്ടുണ്ട്. പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയ 32 പേരുൾപ്പെടെ നിലവിൽ ജില്ലയിലാകെ 182 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പരിശോധനയ്ക്കായി എടുത്ത 5 സാംപിളുകൾ ഉൾപ്പെടെ ആകെ 25 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവയുടെ ഫലം നാളെ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടർ അറിയിച്ചു.

ജില്ലയിലെ മെഡിക്കൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്നു. 76 പേർ പങ്കെടുത്തു. കൂടാതെ ജില്ലയിൽ വിവിധ സ്ഥാപനങ്ങളിലായി ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ആശ പ്രവർത്തകർ എന്നീ വിഭാഗങ്ങളിലായി 2742 പേർക്ക് പരിശീലനം സംഘടിപ്പിച്ചു. ഹൗസ് ബോട്ട്, റിസോർട്ട് ജീവനക്കാർക്കായി ഫിനിഷിംഗ് പോയിൻറീൽ പരിശീലനം നടത്തി. 138 പേർ പങ്കെടുത്തു. ജില്ലയിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമസഭകൾ, ആശ- അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കായി 93ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് 768 സ്കൂളുകളിൽ ബോധവത്ക്കരണ വീഡിയോ പ്രദർശനം നടത്തി. കൂടാതെ പൊതുജനങ്ങളുടെ അറിവിലേക്കായി 89500 നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്തു വരുന്നു. കൊറോണ ബാധിതനായി കണ്ടെത്തിയ വിദ്യാർഥിയുടെ വിവരങ്ങൾ ഉൾപ്പെടെ വ്യാജസന്ദേശം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വാട്സ് അപ്പ് കൂട്ടായ്മക്കെതിരെയും സന്ദേശം പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെയും നിയമ നടപടികൾ ആരംഭിച്ചു. വിവിധ തലങ്ങളിൽ വിവിധ മാർഗ്ഗങ്ങളിലൂടെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. നിരീക്ഷണത്തിലുള്ള 79 പേർക്ക് കൌൺസിലിംഗ് നൽകി. ജനങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാണാമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.Conclusion:
Last Updated : Feb 5, 2020, 2:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.