ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ പുരുഷന്മാരുടെ അമ്പെയ്ത്തില്‍ മുന്‍ ഒളിമ്പിക് ചാമ്പ്യനെ അട്ടിമറിച്ച് പ്രീ ക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യയുടെ അതാനു ദാസിനെ അഭിനന്ദിച്ച് മുന്‍ ക്രിക്കറ്റര്‍ വിവിഎസ് ലക്ഷ്മണ്‍. അതാനു പുറത്തെടുത്തത് അവിശ്വസനീയമായ പ്രകടനമാണെന്നും തുടര്‍ന്നുള്ള മത്സരങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
''രണ്ട് ഒളിമ്പിക്സുകളില്‍ സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുള്ള ജിൻഹെക് ഓയെക്കെതിരായ അതാനുവിന്‍റെ പ്രകടനം അത്യുജ്ജ്വലമായിരുന്നു. അവിശ്വസനീയമായ പ്രതിഭ. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്ക് ഭാവുകങ്ങള്‍' ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.
-
Atanu Das' win against 2 time Olympic Gold Medalist Oh Jin-Hyek today was absolutely brilliant. Phenomenal skills. Wishing him the best for the matches ahead.
— VVS Laxman (@VVSLaxman281) July 29, 2021 " class="align-text-top noRightClick twitterSection" data="
#AtanuDas #Archery #Tokyo2020 pic.twitter.com/rafPlTzqSI
">Atanu Das' win against 2 time Olympic Gold Medalist Oh Jin-Hyek today was absolutely brilliant. Phenomenal skills. Wishing him the best for the matches ahead.
— VVS Laxman (@VVSLaxman281) July 29, 2021
#AtanuDas #Archery #Tokyo2020 pic.twitter.com/rafPlTzqSIAtanu Das' win against 2 time Olympic Gold Medalist Oh Jin-Hyek today was absolutely brilliant. Phenomenal skills. Wishing him the best for the matches ahead.
— VVS Laxman (@VVSLaxman281) July 29, 2021
#AtanuDas #Archery #Tokyo2020 pic.twitter.com/rafPlTzqSI
അതേസമയം ജിൻഹെക് ഓയ്ക്കെതിരായ എലിമിനേഷന്‍ റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഷൂട്ട് ഓഫിലൂടെയാണ് അതാനു മത്സരം പിടിച്ചത്. സ്കോര്‍: 6-5. നേരത്തെ ചൈനീസ് തായ്പേയിയുടെ ഡെങ് യു ചെങിനെ തോല്‍പ്പിച്ചാണ് അതാനു അവസാന 16ലെ പോരാട്ടത്തിനെത്തിയത്. 6-4 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം.
also read:സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍; മെഡല്‍ ഒരു വിജയമകലെ