ടോക്കിയോ : വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ആദ്യത്തെ ഒളിമ്പിക്‌സ് മത്സരത്തിനിറങ്ങിയ ഇന്ത്യൻ താരം സോനം മാലിക്കിന് തോൽവി. മംഗോളിയയുടെ ബോലോർത്തുയ ഖുറേൽഖുവിനോടാണ് താരം തോറ്റത്.
ഒളിമ്പിക്‌സ് അരങ്ങേറ്റത്തിനിറങ്ങിയ സോനം പുഷ് ഔട്ട് പോയിന്‍റിലൂടെ രണ്ട് പോയിന്‍റ് നേടി മുന്നിലെത്തി. എന്നാൽ മത്സരത്തിന് 35 സെക്കന്‍റ് മാത്രം ശേഷിക്കെ ടേക്ക് ഡൗണ്‍ നീക്കത്തിലൂടെ രണ്ട് പോയിന്‍റ് മംഗോളിയൻ താരം നേടി. മത്സരം അവസാനിച്ചപ്പോൾ സ്കോർ 2-2 ൽ തുടർന്നു.
-
#TeamIndia | #Tokyo2020 | #Wrestling
— Team India (@WeAreTeamIndia) August 3, 2021 " class="align-text-top noRightClick twitterSection" data="
Women's Freestyle 62kg 1/8 Finals
Sonam Malik bows out against Bolortuya Khurelkhuu who gets the benefit of split decision at 2-2 to progress. Brave efforts by @OLYSonam in her debut #Olympics #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/tFCHOh6wsk
">#TeamIndia | #Tokyo2020 | #Wrestling
— Team India (@WeAreTeamIndia) August 3, 2021
Women's Freestyle 62kg 1/8 Finals
Sonam Malik bows out against Bolortuya Khurelkhuu who gets the benefit of split decision at 2-2 to progress. Brave efforts by @OLYSonam in her debut #Olympics #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/tFCHOh6wsk#TeamIndia | #Tokyo2020 | #Wrestling
— Team India (@WeAreTeamIndia) August 3, 2021
Women's Freestyle 62kg 1/8 Finals
Sonam Malik bows out against Bolortuya Khurelkhuu who gets the benefit of split decision at 2-2 to progress. Brave efforts by @OLYSonam in her debut #Olympics #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/tFCHOh6wsk
എന്നാൽ മാനദണ്ഡങ്ങളനുസരിച്ച് അവസാന പോയിന്‍റ് നേടിയത് ബോലോർത്തുയ ആയതിനാൽ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. തോറ്റെങ്കിലും സോനത്തിന് ഇനിയും മത്സരിക്കാൻ അവസരമുണ്ട്. മംഗോളിയന്‍ താരം ഫൈനലിൽ കടന്നാൽ സോനത്തിന് റെപഷാഗെ റൗണ്ടിൽ കളിക്കാൻ സാധിക്കും.
മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം സോനം കാഴ്‌ചവെച്ചത്. മംഗോളിയൻ താരത്തിനെ മികച്ച നീക്കങ്ങൾ നടത്താൻ സോനം അനുവദിച്ചിരുന്നില്ല. എന്നാൽ അവസാന നിമിഷത്തിലെ ചെറിയൊരു പിഴവിലൂടെ ബോലോർത്തുയ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
ALSO READ: ഒളിമ്പിക്‌സ് : ജാവലിൻ ത്രോയിൽ അന്നു റാണി ഫൈനൽ കാണാതെ പുറത്ത്
2017ലും 2019ലും കേഡറ്റ് ലോക ചാമ്പ്യനായ താരമാണ് സോനം. ഏഷ്യൻ ക്വാളിഫയറിൽ ഫൈനൽ പ്രവേശനം നേടിയാണ് സോനം ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്.