ടോക്കിയോ: ഒളിമ്പിക് ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ പ്രിസിഷന്‍ റൗണ്ടില്‍ മനു ഭാക്കര്‍ അഞ്ചാമതെത്തി. 292 പോയിന്റുകളോടെയാണ് താരം അഞ്ചാം സ്ഥാനം കണ്ടെത്തിയത്.
എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ റാഹി സര്‍നോബത്തിന് 257 പോയിന്റോടെ 25ാം സ്ഥാനത്തായി. അതേസയം ഫൈനല്‍ യോഗ്യത വെള്ളിയാഴ്ച്ച നടക്കുന്ന റാപ്പിഡ് ഫയര്‍ റൗണ്ടോട് കൂടിയേ ഉറപ്പിക്കാനാവൂ.
also read: സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍; മെഡല്‍ ഒരു വിജയമകലെ
ഈ മത്സരത്തിന് ശേഷം പട്ടികയിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ ഫൈനലിലെത്തും. നിലവിൽ 296 പോയിന്റുമായി സെർബിയയുടെ സൊറാനയാണ് പട്ടികയില്‍ മുന്നിലുള്ളത്. 294 പോയിന്റുമായി ഗ്രീസിന്റെ അന്നയാണ് രണ്ടാം സ്ഥാനത്ത്.