ടോക്കിയോ: ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തില്‍ ഇന്ത്യയ്ക്ക് നിരാശ. ഈ ഇനത്തില്‍ മത്സരിച്ച കെടി ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുൽ റോഹില്ല എന്നിവര്‍ക്ക് ആദ്യ പത്തില്‍ ഇടം കണ്ടെത്താനായില്ല. മത്സരത്തിന്‍റെ പകുതി ദൂരം വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ദേശീയ റെക്കോഡിന് ഉടമ കൂടിയായ സന്ദീപ് 23ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.
ഒരുമണിക്കൂര്‍ 25 മിനുട്ട് ഏഴ് സെക്കൻഡ് സമയമെടുത്താണ് 35കാരനായ താരം മത്സരം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഒരുമണിക്കൂര്‍ 20 മിനിട്ട് 16 സെക്കന്‍റാണ് സന്ദീപിന്‍റെ മികച്ച സമയം. രാഹുൽ റോഹില്ല (1:32:06) 47ാം സ്ഥാനത്തും മലയാളി താരം കെടി ഇര്‍ഫാന്‍ (1:34:41) 52ാം സ്ഥാനത്തുമാണ് മത്സരം പൂര്‍ത്തിയാക്കിയത്.
also read: ഇന്ത്യയുടെ വൻമതിൽ; സോഷ്യൽ മീഡിയയിൽ താരമായി കേരളക്കരയുടെ ശ്രീജേഷ്
ഈ ഇനത്തില്‍ 57 പേര്‍ മത്സരിക്കാനിറങ്ങിറങ്ങിയെങ്കിലും 52 പേര്‍മാത്രമാണ് മത്സരം പൂര്‍ത്തിയാക്കിയത്. അതേസമയം ഇറ്റലിയുടെ മസിമോ സ്റ്റാനോ (1:21:05)യാണ് ഒന്നാമതെത്തിയത്. ജപ്പാന്‍റെ ഐകേഡ കോകി (1:21:28) വെള്ളിയും യമനിഷി തോഷികാസു (1:21:46) വെങ്കലവും നേടി.