ETV Bharat / sports

അമ്പെയ്ത്ത്: പ്രവീണ്‍ യാദവ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത് - ഒളിമ്പിക്സ് വാർത്തകൾ

യുഎസിന്‍റെ ലോക ഒന്നാം നമ്പര്‍ താരം ബ്രാഡി എലിസണോടാണ് പ്രവീണ്‍ കീഴടങ്ങിയത്.

Tokyo Olympics  Pravin Jadhav  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020
അമ്പെയ്ത്ത്: പ്രവീണ്‍ യാദവ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്
author img

By

Published : Jul 28, 2021, 2:19 PM IST

ടോക്കിയോ: ഒളിമ്പിക് അമ്പെയ്ത്തില്‍ പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പ്രീ ക്വാര്‍ട്ടറില്‍ പ്രവീണ്‍ യാദവ് പുറത്തായി. യുഎസിന്‍റെ ലോക ഒന്നാം നമ്പര്‍ താരം ബ്രാഡി എലിസണോടാണ് പ്രവീണ്‍ കീഴടങ്ങിയത്. 6-0ത്തിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് യുഎസ് താരത്തിന്‍റെ വിജയം.

സെറ്റ് സ്കോര്‍

പ്രവീണ്‍ ജാദവ്: 27, 26, 23

ബ്രാഡി എലിസണ്‍: 28, 27, 26

റഷ്യയുടെ ഗല്‍സാന്‍ ബസര്‍ഷപോവിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-0നായിരുന്നു റഷ്യന്‍ താരത്തെ പ്രവീണ്‍ കീഴടക്കിയത്. അതേസമയം ഇന്ത്യയുടെ വെറ്ററന്‍ താരമായ തരുണ്‍ദീപ് റായ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നെങ്കിലും ഇസ്രയേലിന്‍റെ ഇറ്റായി ഷാനിയോട് തോറ്റ് പുറത്തായി.

also read: ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് 16 പേര്‍ക്ക് കൂടി കൊവിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.