ടോക്കിയോ: ഒളിമ്പിക്‌സില്‍ പുതു ചരിത്രം തീര്‍ത്ത് ജമൈക്കന്‍ സ്പ്രിന്‍റര്‍ എലെയ്ന്‍ തോംസണ്‍. സ്പ്രിന്‍റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയെന്ന നേട്ടമാണ് എലെയ്ന്‍ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വര്‍ണം നേടിയാണ് എലെയ്ന്‍ ചരിത്രത്തിലേക്ക് പാഞ്ഞ് കയറിയത്.
നേരത്തെ 2016ലെ റിയോ ഒളിമ്പിക്‌സിലും ഈ രണ്ടിനങ്ങളിലും എലെയ്ന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. അതേസമയം 200 മീറ്ററില്‍ 21.53 സെക്കന്‍റില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് 29കാരിയായ ജമൈക്കന്‍ താരത്തിന്‍റെ മെഡല്‍ നേട്ടം. നമീബിയയുടെ ക്രിസ്റ്റൈ്യന്‍ ബൊമ (21.81 സെക്കന്‍റ്) വെള്ളിയും അമേരിക്കയുടെ ഗാബി തോമസ് (21.87 സെക്കന്‍റ്) വെങ്കലവും നേടി.
-
Elaine Thompson-Herah does it again! It is the double-double for the #JAM sprint queen in 21.53!#Gold women’s 200m Tokyo 2020#Gold women’s 100m Tokyo 2020#Gold women’s 200m Rio 2016#Gold women’s 100m Rio 2016@WorldAthletics | #StrongerTogether | #Tokyo2020 | #Athletics pic.twitter.com/AENA2JzT1X
— Olympics (@Olympics) August 3, 2021 " class="align-text-top noRightClick twitterSection" data="
">Elaine Thompson-Herah does it again! It is the double-double for the #JAM sprint queen in 21.53!#Gold women’s 200m Tokyo 2020#Gold women’s 100m Tokyo 2020#Gold women’s 200m Rio 2016#Gold women’s 100m Rio 2016@WorldAthletics | #StrongerTogether | #Tokyo2020 | #Athletics pic.twitter.com/AENA2JzT1X
— Olympics (@Olympics) August 3, 2021Elaine Thompson-Herah does it again! It is the double-double for the #JAM sprint queen in 21.53!#Gold women’s 200m Tokyo 2020#Gold women’s 100m Tokyo 2020#Gold women’s 200m Rio 2016#Gold women’s 100m Rio 2016@WorldAthletics | #StrongerTogether | #Tokyo2020 | #Athletics pic.twitter.com/AENA2JzT1X
— Olympics (@Olympics) August 3, 2021
നേരത്തെ 100 മീറ്ററില്‍ ഒളിമ്പിക് റെക്കോര്‍ഡോടെയായിരുന്നു നിലവിലെ ചാമ്പ്യന്‍ കൂടിയായ എലെയ്ന്‍ സ്വര്‍ണ നേട്ടം ആഘോഷിച്ചത്. 10.61 സെക്കന്‍റിലായിരുന്നു താരം മത്സരം പൂര്‍ത്തിയാക്കിയത്. 1988-ലെ സിയോള്‍ ഒളിമ്പിക്‌സില്‍ അമേരിക്കയുടെ ഫളോറെന്‍സ് ഗ്രിഫിതിന്‍റ് കുറിച്ച 10.62 സെക്കന്‍റാണ് താരം പഴങ്കഥയാക്കിയത്.
also read:മലയാളികളുടെ 'ശ്രീ'; ഇന്ത്യയുടെ വന്മതില്‍
അതേസമയം 100 മീറ്ററിലെ ലോക റെക്കോഡ് ഫ്‌ളോറെന്‍സിന്‍റെ പേരിലാണുള്ളത് (10.49 സെക്കന്‍റ്). ഇതോടെ ഏറ്റവും വേഗത്തില്‍ 100 മീറ്റര്‍ മത്സരം പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വനിതാ താരമെന്ന നേട്ടവും എലെയ്ന്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു.