ETV Bharat / sports

അമ്പെയ്ത്ത്: തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത് - ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്

അവസാന ഘട്ടം വരെ 5-5ന് ഒപ്പം നിന്നതിന് പിന്നാലെ ഷൂട്ട് ഓഫില്‍ 10-9നാണ് ഇസ്രയേല്‍ താരം മത്സരം പിടിച്ചത്.

Tokyo Olympics  Tarundeep Rai  ടോക്കിയോ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  തരുണ്‍ദീപ് റായ്
അമ്പെയ്ത്ത്: തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്
author img

By

Published : Jul 28, 2021, 10:42 AM IST

ടോക്കിയോ: അമ്പെയ്ത്തില്‍ പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ഇസ്രയേലിന്‍റെ ഇറ്റായി ഷാനിയോടാണ് ഇന്ത്യന്‍ താരം തോല്‍വി വഴങ്ങിയത്. 6-5 എന്ന സ്‌കോറിനാണ് ഇസ്രായേല്‍ താരത്തിന്‍റെ വിജയം.

അവസാന ഘട്ടം വരെ 5-5ന് ഒപ്പം നിന്നതിന് പിന്നാലെ ഷൂട്ട് ഓഫില്‍ 10-9നാണ് ഇസ്രായേല്‍ താരം മത്സരം പിടിച്ചത്. അതേസമയം 2004ൽ ഏഥൻസിൽ ഒളിമ്പിക്സ് അരങ്ങേറ്റം നടത്തിയ താരം രണ്ടാം തവണയാണ് ഇത് രണ്ടാം റൗണ്ടില്‍ പുറത്താവുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിലും തരുണ്‍ദീപ് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു.

also read: 'കോലിക്കും രോഹിത്തിനും ശേഷം അവന്‍'; സൂര്യകുമാറിനെ പ്രകീര്‍ത്തിച്ച് ഹര്‍ഭജന്‍

അതേസമയം എലിമിനേഷന്‍ റൗണ്ടില്‍ യുക്രൈന്‍റെ ഒലെക്‌സി ഹണ്‍ബിന്നിനെ തരുണ്‍ കീഴടക്കിയിരുന്നു. ആദ്യ മൂന്ന് സെറ്റുകളില്‍ 2-4ന് പിന്നില്‍ നിന്നശേഷം അവസാന സെറ്റുകളില്‍ പൊരുതിക്കയറിയ താരം 6-4നായിരുന്നു മത്സരം പിടിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.