ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിന്‍റെ രണ്ടാം ദിവസമായ ശനിയാഴ്‌ച ഇന്ത്യൻ താരങ്ങൾ പത്ത് ഇനങ്ങളിൽ പങ്കെടുക്കും. പ്രവീണ്‍ ജാദവ്, ദീപിക കുമാരി എന്നിവരടങ്ങുന്ന ആർച്ചറി മിക്‌സഡ് ടീം എലിമിനേഷൻ റൗണ്ടിൽ കളിക്കുമ്പോൾ, നിലവിൽ ലോക നാലാം സ്ഥാനത്തുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീം ന്യൂസിലൻഡിനെതിരെ മത്സരിക്കാനിറങ്ങും.
വനിതകളുടെ ഹോക്കി, ബോക്‌സിങ്, ജൂഡോ, ടേബിൾ ടെന്നിസ്, റോവിങ്ങ്, ബാഡ്മിന്‍റണ്‍, ഷൂട്ടിങ്, ടെന്നീസ്, ഭാരദ്വഹനം തുടങ്ങിയ ഇനങ്ങൾക്കും ഇന്ത്യൻ താരങ്ങൾ നാളെ മത്സരിക്കാനിറങ്ങും.
- അമ്പെയ്ത്ത്
പുലര്‍ച്ചെ 6 മണിക്ക്: പ്രവീണ്‍ ജാദവ്, ദീപിക കുമാരി (മിക്‌സഡ് ടീം എലിമിനേഷന്‍സ്)
- ജൂഡോ
പുലര്‍ച്ചെ 7:30 : വനിതകളുടെ -48 കിലോഗ്രാം എലിമിനേഷന്‍ റൗണ്ട് 32 (സുശീല ദേവി)
- ബോക്‌സിങ്
പുലര്‍ച്ചെ 8:00 : വനിത വെല്‍വര്‍വെയ്റ്റ് റൗണ്ട് 32 (ലോവ്ലിന ബോര്‍ഗോഹെയ്ന്‍)
പുലര്‍ച്ചെ 9:54 : പുരുഷന്മാരുടെ വെല്‍വര്‍വെയിറ്റ് റൗണ്ട് 32 (വികാസ് കിഷന്‍)
- ഹോക്കി
പുലര്‍ച്ചെ 6:30: പുരുഷന്മാരുടെ പൂള്‍ എ - ഇന്ത്യ vs ന്യൂസിലന്‍ഡ്
വൈകുന്നേരം 5:15 : വിമന്‍സ് പൂള്‍ എ - ഇന്ത്യ vs നെതര്‍ലൻഡ്‌സ്
- ടേബിൾ ടെന്നിസ്
പുലർച്ചെ 5:30 : പുരുഷ-വനിത സിംഗിള്‍സ് റൗണ്ട് 1 (ജി സത്യന്‍, ശരത് കമല്‍, മാനിക ബാത്ര, സുതിര മുഖര്‍ജി)
രാവിലെ 7:45 : മിക്‌സഡ് ഡബിള്‍സ് റൗണ്ട് 16 (ശരത് കമല്‍ / മാനിക ബാത്ര)
- റോവിങ്
പുലര്‍ച്ചെ 7:50 : പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് (അര്‍ജുന്‍ ലാല്‍, അരവിന്ദ് സിങ്)
- ബാഡ്മിന്‍റണ്‍
പുലര്‍ച്ചെ 8.50 : പുരുഷ ഡബിള്‍സ് ഗ്രൂപ്പുഘട്ടം (സാത്വിക് സായിരാജ് റെഡ്ഡി, ചിരാഗ് ഷെട്ടി)
പുലര്‍ച്ചെ 9.30 : പുരുഷ സിംഗിള്‍സ് ഗ്രൂപ്പുഘട്ടം (സായ് പ്രണീത്)
- ഷൂട്ടിങ്
പുലര്‍ച്ചെ 5:00 : വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യത (എലവേനില്‍ വലരിവന്‍, അപൂര്‍വി ചന്ദേല)
പുലര്‍ച്ചെ 7:15 : വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനല്‍ (എലവേനില്‍ വലരിവന്‍, അപൂര്‍വി ചന്ദേല - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 9:30 : പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യത (സൗരഭ് ചൗധരി, അഭിഷേക് വര്‍മ്മ)
ഉച്ചക്ക് 12:00 : പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ (സൗരഭ് ചൗധരി, അഭിഷേക് വര്‍മ - യോഗ്യത നേടിയാല്‍ മാത്രം)
- ടെന്നീസ്
വനിതാ ഡബിൾസ് : സാനിയ മിർസ, അങ്കിത റെയ്ന
പുരുഷ സിംഗിൾസ് : സുമിത് നാഗൽ
- ഭാരദ്വഹനം
രാവിലെ 10:20 : വനിതകളുടെ 49 കിലോഗ്രാം മെഡല്‍ റൗണ്ട് (മീരാബായ് ചാനു)