ടോക്കിയോ: ഒളിമ്പിക്‌സിന്‍റെ 13ാം ദിനമായ ബുധനാഴ്ച ഇന്ത്യയുടെ അഭിമാന താരം ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമി ഫൈനലിനിറങ്ങും. ടോക്കിയോയില്‍ വനിതകളുടെ വെല്‍റ്റര്‍ വെയിറ്റ് വിഭാഗത്തില്‍ നേരത്തെ തന്നെ മെഡലുറപ്പിച്ച താരത്തിന് വെള്ളിയോ, സ്വര്‍ണമോയെന്നാണ് രാജ്യം ഉറ്റ് നേക്കുന്നത്. രാവിലെ 11 മണിക്കാണ് ഈ മത്സരം നടക്കുക.
വനിതകളുടെ ഹോക്കി ടീമും ജാവലിന്‍ താരം നീരജ് ചോപ്രയും നാളെ മത്സരിക്കാനിറങ്ങുന്നുണ്ട്.
നോക്കാം 13ാം ദിനത്തിലെ ഇന്ത്യയുടെ ഷെഡ്യൂൾ.
- ഗോൾഫ്
വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് 1 - അതിഥി അശോക്, ദിക്ഷ ദാഗർ - രാവിലെ 4:00.
- അത്‌ലറ്റിക്സ്
പുരുഷന്മാരുടെ ജാവലിൻ ത്രോ യോഗ്യത -ഗ്രൂപ്പ് എ -നീരജ് ചോപ്ര -രാവിലെ 5:30.
പുരുഷന്മാരുടെ ജാവലിൻ ത്രോ യോഗ്യത - ഗ്രൂപ്പ് ബി - ശിവ്പാൽ സിങ് - രാവിലെ 7:05.
- ബോക്സിങ്
വനിതകളുടെ വെൽറ്റർ (64-69 കിലോഗ്രാം) സെമിഫൈനൽ 1- ലവ്ലിന ബോര്‍ഗോഹെയ്ന്‍ x ബുസേന സര്‍മെനെലി (തുർക്കി)-രാവിലെ 11:00
- ഹോക്കി
വനിതാ സെമിഫൈനൽ - ഇന്ത്യ vs അര്‍ജന്‍റീന - 3:30 pm
- ഗുസ്തി
പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം 1/8 ഫൈനൽ - രവികുമാർ, വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം ഫൈനൽ - അൻഷു മാലിക്, പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 86 കിലോഗ്രാം 1/8 ഫൈനൽ - ദീപക് പുനിയ. രാവിലെ 8:00 മുതൽ.
also read: വെങ്കല മെഡല്‍ ജേതാവ് പിവി സിന്ധുവിന് ഡല്‍ഹിയില്‍ ഉജ്ജ്വല സീകരണം