ടോക്കിയോ : മാനസിക സമ്മർദം പിടിമുറുക്കിയ അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈൽസ് ടീം ഫൈനലിന് പിന്നാലെ വ്യക്‌തിഗത ഓൾ എറൗണ്ട് മത്സരത്തിൽ നിന്നും പിൻമാറി. മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായാണ് താരം പിൻമാറിയതെന്ന് യു.എസ്.എ ജിംനാസ്റ്റിക്‌സ് അറിയിച്ചു.
2016ലെ റിയോ ഒളിംപിക്‌സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് ബൈല്‍സ്. ഇത്തവണ വ്യക്തിഗത ഇനങ്ങളില്‍ അഞ്ചെണ്ണത്തിലും ബൈല്‍സ് ഫൈനലിലെത്തിയിരുന്നു. താരത്തിന്‍റെ അപ്രതീക്ഷിത പിൻമാറ്റം അമേരിക്കൻ ടീമിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
കഴിഞ്ഞ ദിവസം ജിംനാസ്റ്റിക്‌സ് ടീം ഫൈനലിൽ വോൾട്ട് കഴിഞ്ഞതിന് പിന്നാലെയാണ് താരം പിൻമാറുന്നതായി പ്രഖ്യാപിച്ചത്. വോൾട്ടിൽ തന്‍റെ ഏറ്റവും മോശം പ്രകടനമാണ് ബൈൽസ് കാഴ്‌ചവച്ചത്. തുടർന്ന് അമേരിക്കയെ പിൻതള്ളി റഷ്യ ആ ഇനത്തിൽ സ്വർണം നേടുകയും ചെയ്തിരുന്നു.
ഇതിന് ശേഷമാണ് വ്യാഴാഴ്ച നടക്കുന്ന വ്യക്‌തിഗത ഫൈനലിൽ നിന്നും പിൻമാറുന്നതായി താരം അറിയിച്ചത്. അടുത്തയാഴ്‌ച നടക്കുന്ന മറ്റ് നാല് ഇനങ്ങളിലെ വ്യക്തിഗത ഫൈനലുകളിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ബൈൽസ് ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
ALSO READ: ഒളിമ്പിക്‌സ് : അമ്പെയ്‌ത്തിൽ ദീപിക കുമാരി പ്രീക്വാർട്ടറിൽ
താരത്തിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കാനുള്ള അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും യു.എസ്.എ ജിംനാസ്റ്റിക്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
-
After further medical evaluation, Simone Biles has withdrawn from the final individual all-around competition. We wholeheartedly support Simone’s decision and applaud her bravery in prioritizing her well-being. Her courage shows, yet again, why she is a role model for so many. pic.twitter.com/6ILdtSQF7o
— USA Gymnastics (@USAGym) July 28, 2021 " class="align-text-top noRightClick twitterSection" data="
">After further medical evaluation, Simone Biles has withdrawn from the final individual all-around competition. We wholeheartedly support Simone’s decision and applaud her bravery in prioritizing her well-being. Her courage shows, yet again, why she is a role model for so many. pic.twitter.com/6ILdtSQF7o
— USA Gymnastics (@USAGym) July 28, 2021After further medical evaluation, Simone Biles has withdrawn from the final individual all-around competition. We wholeheartedly support Simone’s decision and applaud her bravery in prioritizing her well-being. Her courage shows, yet again, why she is a role model for so many. pic.twitter.com/6ILdtSQF7o
— USA Gymnastics (@USAGym) July 28, 2021
സിമോണിന് പകരം ഓള്‍ എറൗണ്ടില്‍ ക്വാളിഫിക്കേഷനില്‍ ഒന്‍പതാം സ്ഥാനത്ത് എത്തിയ ജേഡ് കാരി മത്സരിക്കുമെന്നും യു.എസ്.എ ജിംനാസ്റ്റിക്‌സ് അറിയിച്ചു.