ടോക്കിയോ : ടോക്കിയോ ഒളിമ്പിക്‌സിൽ പുരുഷന്‍മാരുടെ ഹെവിവെയ്റ്റ് വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ ഇടിയോടൊപ്പം കടിയും. മൊറോക്കന്‍ താരം യൂനുസ് ബാല്ലയാണ് ന്യൂസിലാന്‍ഡിന്‍റെ ഡേവിഡ് നൈകയുടെ ചെവിയില്‍ കടിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ഡേവിഡ് നൈകയോട് തോൽക്കുമെന്ന അവസ്ഥയിലായിരുന്നു ബാല്ല ചെവി കടിച്ച് വിജയിക്കാൻ ശ്രമിച്ചത്. എന്നാൽ കടിയെ അതിജീവിച്ച് നൈക്ക അനായാസം ക്വാട്ടറിലേക്ക് ജയിച്ചുകയറി. എന്നാൽ കടിക്കാൻ ശ്രമിച്ചത് റഫറിയുടെ കണ്ണിൽപ്പെടാത്തതിനാല്‍ ബാല്ലക്കെതിരെ അധികം നടപടികളൊന്നും ഉണ്ടായില്ല.
-
#OlympicGames #Tokyo2020 #Boxing - New Zealand's #DavidNyika bitten but not beaten on Games debut
— TOI Sports (@toisports) July 27, 2021 " class="align-text-top noRightClick twitterSection" data="
Read: https://t.co/2ruClaqmXE pic.twitter.com/6CiowwS1lS
">#OlympicGames #Tokyo2020 #Boxing - New Zealand's #DavidNyika bitten but not beaten on Games debut
— TOI Sports (@toisports) July 27, 2021
Read: https://t.co/2ruClaqmXE pic.twitter.com/6CiowwS1lS#OlympicGames #Tokyo2020 #Boxing - New Zealand's #DavidNyika bitten but not beaten on Games debut
— TOI Sports (@toisports) July 27, 2021
Read: https://t.co/2ruClaqmXE pic.twitter.com/6CiowwS1lS
'ഭാഗ്യത്തിന് എനിക്ക് ചെവിയില്‍ കടിയേറ്റില്ല. യൂനുസിന്‍റെ മൗത്ത്ഗാര്‍ഡും എന്‍റെ ചെവിയിലെ വിയര്‍പ്പുമാണ് രക്ഷിച്ചത്, നൈക്ക മത്സരശേഷം പറഞ്ഞു.
ALSO READ: ഇടിക്കൂട്ടില്‍ ലോവ്‌ലിനയുടെ ഇടിമുഴക്കം; മെഡല്‍ ഒരു ജയമകലെ
1997 ൽ മൈക്ക് ടൈസണും എവന്‍റര്‍ ഹോളിഫീല്‍ഡും തമ്മിലുള്ള 'ദി ബൈറ്റ് ഫൈറ്റ്'-നെ ഓർമ്മിപ്പിക്കും വിധമായിരുന്നു യൂനുസ് ബാല്ലയുടെ കടി. സമൂഹമാധ്യമങ്ങളില്‍ ഇതിനകം യൂനുസ് ബാല്ലയുടെ കടി വൈറലായിട്ടുണ്ട്.