ETV Bharat / sports

ഹോക്കിയില്‍ ഇന്ത്യന്‍ പെണ്‍പടയുടെ തേരോട്ടം; കാണാം ഗുര്‍ജീതിന്‍റെ തകര്‍പ്പന്‍ ഗോള്‍

പുറത്താകലിന്‍റെ വക്കില്‍ നിന്നും ഭാഗ്യത്തിന്‍റെ കൈപിടിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിനെത്തിയിരുന്നത്.

Gurjit Kaur  Tokyo Olympic  ഗുര്‍ജീത് കൗര്‍  ടോക്കിയോ ഒളിമ്പിക്സ്  ഒളിമ്പിക്സ് 2020  Gurjit Kaurs goal  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് വാര്‍ത്തകള്‍
ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ പെണ്‍പടയുടെ തേരോട്ടം; കാണാം ഗുര്‍ജീതിന്‍റെ തകര്‍പ്പന്‍ ഗോള്‍
author img

By

Published : Aug 2, 2021, 5:04 PM IST

ടോക്കിയോ: ഒളിമ്പിക്സ് ഹോക്കിയില്‍ പുതു ചരിത്രം തീര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ മുന്നേറുന്നത്. കരുത്തരായ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഒളിമ്പിക് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ പ്രവേശിക്കുന്നത്.

ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്‍റെ 22ാം മിനുട്ടില്‍ ലോക രണ്ടാം നമ്പര്‍ ടീമിനെതിരെ ഗുര്‍ജീത് കൗറാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. പെനാല്‍റ്റിയില്‍ നിന്നായിരുന്നു 'ഡ്രാഗ് ഫ്ലിക്കറി'ന്‍റെ ഗോള്‍ നേട്ടം. ഇപ്പോഴീ ഗോള്‍ നേട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

also read: '135 കോടി ജനതയുടെ പ്രാര്‍ഥന നിങ്ങള്‍ക്കൊപ്പമുണ്ട്'; ഹോക്കി ടീമുകള്‍ക്ക് ആശംസയുമായി കേന്ദ്ര കായിക മന്ത്രി

അതേസമയം പുറത്താകലിന്‍റെ വക്കില്‍ നിന്നും ഭാഗ്യത്തിന്‍റെ കൈപിടിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിനെത്തിയിരുന്നത്. അഞ്ചില്‍ മൂന്ന് മത്സരങ്ങള്‍ തോറ്റ ടീമിന് ബ്രിട്ടനോട് തോറ്റ അയര്‍ലണ്ടിന്‍റെ പുറത്താകലാണ് വഴിയൊരുക്കിയത്. സെമിയില്‍ അര്‍ജന്‍റീനയാണ് ഇന്ത്യയുടെ എതിരാളി. ഒരു വിജയം കൂടി നേടിയാല്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒളിമ്പിക്‌സ് ഹോക്കിയില്‍ ആദ്യ മെഡല്‍ സ്വന്തമാക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.