ETV Bharat / sports

Peng Shuai| പെങ് ഷുവായിയുടെ തിരോധാനം: ചൈനക്കെതിരെ കായിക ലോകം; പുതിയ വീഡിയോ പര്യാപ്‌തമല്ലെന്ന് സ്‌റ്റീവ് സൈമണ്‍ - ചൈനീസ് ടെന്നീസ് താരം

ചൈനീസ് മുൻ ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പെങ് ഷുവായിയെ (Peng Shuai) കാണാതാവുന്നത്. താരത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് വനിത ടെന്നിസ് അസോസിയേഷന്‍ (WTA) നേരത്തെ ആവശ്യപ്പെട്ടിരുന്നു.

WTA CEO Steve Simon  Peng Shuai  Zhang Gaoli  Global Times  പെങ് ഷുവായി  ചൈനീസ് ടെന്നീസ് താരം  സ്‌റ്റീവ് സൈമണ്‍
Peng Shuai| പെങ് ഷുവായിയുടെ തിരോധാനം: ചൈനക്കെതിരെ കായിക ലോകം; പുതിയ വീഡിയോ പര്യാപ്‌തമല്ലെന്ന് സ്‌റ്റീവ് സൈമണ്‍
author img

By

Published : Nov 21, 2021, 1:47 PM IST

ഫ്ലോറിഡ: ടെന്നീസ് താരം പെങ് ഷുവായിയുടെ (Peng Shuai) തിരോധനാവുമായി ബന്ധപ്പെട്ട് ആഗോള സമൂഹം ചൈനയ്‌ക്കെതിരെ തിരിഞ്ഞതോടെ പുറത്ത് വന്ന താരത്തിന്‍റെ വീഡിയോ ആശങ്കകള്‍ ലഘൂകരിക്കാന്‍ പര്യാപ്തമല്ലെന്ന് വനിത ടെന്നിസ് അസോസിയേഷന്‍ (WTA) ചെയര്‍മാന്‍ സ്‌റ്റീവ് സൈമണ്‍(Steve Simon) .

''ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ട പെങ് ഷുവായിയുടെ വീഡിയോ കാണുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ബാഹ്യമായ ഇടപെടലുകളില്ലാതെ താരത്തിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനും പ്രവർത്തിക്കാനും കഴിയുമോ എന്നത് വ്യക്തമല്ല.

ഈ വീഡിയോ ഒന്നിനും പര്യാപ്തമല്ല. തുടക്കം മുതൽ പറഞ്ഞതുപോലെ, പെങ് ഷുവായിയുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് ഞാൻ ആശങ്കാകുലനാണ്, ലൈംഗികാതിക്രമ ആരോപണം സെൻസർ ചെയ്യപ്പെടുകയും മുഖ്യധാരയില്‍ നിന്നും ഇല്ലാതാക്കാനുമാണ് ശ്രമം നടക്കുന്നത്'' സ്‌റ്റീവ് സൈമണ്‍ പറഞ്ഞു.

ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് (Global Times) എഡിറ്റർ-ഇൻ-ചീഫ് ഹു സിജിനാണ് ചൈനയില്‍ വിലക്കുള്ള ട്വിറ്ററിലൂടെ പെങ് ഷുവായിയുടെ വീഡിയോ പുറത്ത് വിട്ടത്. ബീജിങ്ങിലെ ഒരു യൂത്ത് ടെന്നീസ് മത്സരത്തിൽ കളിക്കാരനെ പരിചയപ്പെടുന്ന പെങ് ഷുവായിയുടെ വീഡിയോ ഞായറാഴ്‌ചയാണ് ചിത്രീകരിച്ചതെന്നാണ് അവകാശവാദം. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.

read more: #WhereIsPengShuai| പെങ് ഷുവായി എവിടെ ? തിരോധാനം ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ

അതേസമയം മുൻ ചൈനീസ് ഉപപ്രധാനമന്ത്രി സാങ് ഗാവൊലി (Zhang Gaoli)ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയച്ചതിന് പിന്നാലെയാണ് താരത്തെ കാണാതാവുന്നത്. നിലവില്‍ 'പെങ് ഷുവായ്‌ എവിടെ' (#WhereIsPengShuai) എന്ന ഹാഷ് ടാഗിൽ താരത്തെ കണ്ടെത്തുന്നതിനുള്ള ക്യാമ്പെയിന്‍ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച് (novak djokovic), സെറീന വില്യംസ് (serena williams), നവോമി ഒസാക(naomi osaka), കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആൻഡി മറി, ഫുട്ബോൾ താരം ജെറാർഡ് പിക്വെ തുടങ്ങിയവരെല്ലാം താരത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.