ETV Bharat / sports

കോഫി നഷ്ടപ്പെട്ട വീനസും ചമ്മിയ മുഖവുമായി ബോള്‍ ബോയിയും; സോഷ്യല്‍ മീഡിയ ചിരിക്കുന്നു - വീനസ് വില്യംസ്

മത്സരത്തില്‍ എലിനയോട്  വീനസ് വില്യംസ് പരാജയപ്പെട്ടു. സ്കോര്‍ 6-4,6-4

കോഫി നഷ്ടപ്പെട്ട വീനസും ചമ്മിയ മുഖവുമായി ബോള്‍ ബോയിയും; സോഷ്യല്‍ മീഡിയ ചിരിക്കുന്നു
author img

By

Published : Aug 29, 2019, 2:03 PM IST

Updated : Aug 29, 2019, 3:01 PM IST

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ മത്സരം സാധാരണ ഗതിയില്‍ ലോകം മുഴുവന്‍ ആകാംക്ഷയോടെയും അതീവ ഗൗരവത്തോടെയും കാണുന്ന മത്സരമാണ്. പ്രമുഖ ടെന്നീസ് താരങ്ങള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും കൂടി ചെയ്താല്‍ അത് വലിയ വാര്‍ത്തയും ആകും.

പ്രമുഖ താരങ്ങള്‍ ഏത് റൗണ്ട് വരെ എത്തും, എവിടെയാണ് അവര്‍ക്ക് പിഴച്ചത് എന്നിങ്ങനെ കണ്ണിമ ചിമ്മാതെയാണ് ടെന്നീസ് പ്രേമികള്‍ കളി കാണുക. ഇന്നലെ നടന്ന യു എസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ വീനസ് വില്യംസിന്‍റെ തോല്‍വി തന്നെയായിരുന്നു വാര്‍ത്ത. എന്നാല്‍ തോല്‍വിയെക്കാളും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തതത് വീനസിന് നഷ്ടപ്പെട്ട ആ കോഫിയെക്കുറിച്ചായിരുന്നു.

യു എസ് ഓപ്പണിന്‍റെ രണ്ടാം റൗണ്ടില്‍ അഞ്ചാം സീഡ് താരം എലിന സ്വിറ്റോലിനയുമായി വീനസ് ഏറ്റുമുട്ടുകയാണ്. മത്സരത്തിലുടനീളം എലിന കടുത്ത സമ്മര്‍ദമാണ് വീനസിന് നല്‍കിയത്. ഉക്രൈന്‍ താരത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വീനസ് വിയര്‍ക്കുകയായിരുന്നു. സാധാരണ ഗതിയില്‍ നമ്മളൊക്കെ സമ്മര്‍ദത്തിന് കീഴ്പ്പെടുമ്പോള്‍ ഒരു കോഫി കുടിക്കാന്‍ തോന്നും. അമേരിക്കന്‍ താരത്തിനും അത് തോന്നിയതില്‍ തെറ്റ് പറയാനാകില്ല. എന്തായാലും സമ്മര്‍ദം ഒഴിവാക്കാന്‍ വേണ്ടി കോഫി ഓഡര്‍ ചെയ്തു. ബോള്‍ ബോയിക്ക് കോഫി നല്‍കിയെങ്കിലും അവന്‍ ഓടിയെത്തിയപ്പോഴേക്കും വീനസ് കോര്‍ട്ട് വിട്ടിരുന്നു. ചമ്മിയ മുഖത്തോടെ എന്ത് ചെയ്യണമെന്ന് പകച്ച് നിന്ന ബോള്‍ ബോയിക്ക് കാണികള്‍ തന്നെ കോഫി വെക്കാനുള്ള ഇടവും കാണിച്ചു കൊടുത്തു. ഒരു മണിക്കൂര്‍ 51 മിനിറ്റ് നീണ്ടു നിന്ന കളിയില്‍ വീനസിന്‍റെ തോല്‍വിയെക്കാള്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത് വീനസിന് നഷ്ടമായ കോഫിയും ഈ ബോള്‍ ബോയിയുടെ ചമ്മിയ മുഖവുമാണ്.

മത്സരത്തില്‍ എലിനയോട് വീനസ് വില്യംസ് പരാജയപ്പെട്ടു. 6-4,6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയ എലിന യു എസ് ഓപ്പണിന്‍റെ മൂന്നാം റൗണ്ടില്‍ കടന്നു.
രണ്ടാം സെറ്റില്‍ ഒമ്പതാം ഗെയിമില്‍ 17 മിനിറ്റ് നിരവധി അവസരങ്ങളാണ് 24 കാരി ഉക്രൈന്‍ താരം എലിന നഷ്ടപ്പെടുത്തിയത്.

"ഇത് അവിശ്വസനീയമായ മത്സരമായിരുന്നു. ഇത് അവിശ്വസനീയമാം വിധം കഠിനമാണെന്ന് ഞങ്ങൾ കണ്ടു, കുറച്ച് പോയിന്റുകൾ മാത്രമാണ് മത്സരത്തെ വിഭജിച്ചതെന്നും മത്സര ശേഷം എലിന പ്രതികരിച്ചു.

Intro:Body:Conclusion:
Last Updated : Aug 29, 2019, 3:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.