ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം ചൂടി ബ്രിട്ടിഷ് താരം എമ്മ റഡുകാനു. കാനഡയുടെ 19കാരിയായ ലെയ്‌ല ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് 18കാരിയായ എമ്മ കിരീടം ചൂടിയത്.
മത്സരത്തില്‍ ഒരു സെറ്റ് പോലും വിട്ട് നല്‍കാതെ, നേരിട്ടുള്ള സെറ്റുകൾക്കാണ് എമ്മ വിജയം സ്വന്തമാക്കിയത്. സ്കോർ 6-4, 6-3.
വിജയത്തോടെ 53 വര്‍ഷത്തിന് ശേഷം യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയെന്ന നേട്ടവും, 44 വർഷത്തിന് ശേഷം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ബ്രിട്ടിഷ് വനിതയെന്ന നേട്ടവും എമ്മ സ്വന്തമാക്കി.
-
🇬🇧 @EmmaRaducanu did a thing.
— US Open Tennis (@usopen) September 11, 2021 " class="align-text-top noRightClick twitterSection" data="
Highlights from the women's singles final 👇 pic.twitter.com/oLKnAlyPSU
">🇬🇧 @EmmaRaducanu did a thing.
— US Open Tennis (@usopen) September 11, 2021
Highlights from the women's singles final 👇 pic.twitter.com/oLKnAlyPSU🇬🇧 @EmmaRaducanu did a thing.
— US Open Tennis (@usopen) September 11, 2021
Highlights from the women's singles final 👇 pic.twitter.com/oLKnAlyPSU
-
From a legend to a future star 🏆🤝🏆 pic.twitter.com/XMmoRliXuL
— US Open Tennis (@usopen) September 11, 2021 " class="align-text-top noRightClick twitterSection" data="
">From a legend to a future star 🏆🤝🏆 pic.twitter.com/XMmoRliXuL
— US Open Tennis (@usopen) September 11, 2021From a legend to a future star 🏆🤝🏆 pic.twitter.com/XMmoRliXuL
— US Open Tennis (@usopen) September 11, 2021
ഓപ്പൺ കാലഘട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഏറ്റുമുട്ടിയ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ കൂടിയായിരുന്നു ഇത്. മരിയ ഷറപ്പോവയ്‌ക്ക് ശേഷം ഗ്രാൻഡ് ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഇതോടൊപ്പം എമ്മ നേടി.
also read:റോണോ ഈസ് ബാക്ക് ; രണ്ടാം വരവിൽ ഇരട്ട ഗോളുമായി റൊണാൾഡോ, യുണൈറ്റഡിന് തകർപ്പൻ ജയം