ETV Bharat / sports

പരിക്കിനെ അതിജീവിച്ച് സെറീന വില്യംസ് യു എസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ - serena williams

രണ്ടാം സെറ്റില്‍ താരത്തിന്‍റെ കാല്‍ക്കുഴക്ക് പരിക്കേല്‍ക്കുകയായിരുന്നു. സ്കോര്‍ 6-3,6-4

പരിക്കിനെ അതിജീവിച്ച് സെറീന വില്യംസ് യു എസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
author img

By

Published : Sep 2, 2019, 8:27 AM IST

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്നലെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ച ജയമായിരുന്നെങ്കിലും സെറീന വില്യംസിന് കാല്‍ക്കുഴക്ക് പരിക്കേറ്റപ്പോള്‍ ആരാധകര്‍ അങ്കലാപ്പിലായി. 22-ാം സീഡുകാരി ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സെറീന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇത് പതിനാറാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. സ്കോര്‍ - 6-3, 6-4.

ജയിച്ചെങ്കിലും പരിക്ക് പറ്റിയതിനാല്‍ കളിയിലുടനീളം ഏറെ ബുദ്ധിമുട്ടേണ്ടി വന്നു സെറീനക്ക്. രണ്ടാം സെറ്റ് കളിക്കുന്നതിനിടെയാണ് പരിക്ക് പറ്റി കോര്‍ട്ടില്‍ ഇരുന്നത്. വൈദ്യ സഹായം തേടിയതിന് ശേഷമാണ് ജയം നേടിയെടുത്തത്. ചൈനയുടെ വാംഗ് ഗ്വിയാങിനെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ താരത്തിന് നേരിടേണ്ടി വരിക. 24 -ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയാണ് സെറീന യുഎസ് ഓപ്പണില്‍ മത്സരിക്കുന്നത്.

പരിക്ക് തന്നെ മാനസികമായി ബാധിച്ചുവെന്നാണ് മത്സര ശേഷം താരം പ്രതികരിച്ചത്. ഇത്തവണ കിരീടം നേടിയാല്‍ ഏറ്റവും കൂടുതല്‍ തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമാകും എന്ന പ്രത്യേകത കൂടിയുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.