ETV Bharat / sports

മധുര പത്തൊൻപതിൽ ബിയാന്‍ക ആന്‍ഡ്രെസ്‌ക്യു യു.എസ് ഓപ്പണ്‍ ചാമ്പ്യൻ

മറിയ ഷറപ്പോവക്ക് ശേഷം ഒരു ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ കൗമാര താരവും ബിയാൻകയാണ്

മധുര പത്തൊൻപതിൽ ബിയാന്‍ക ആന്‍ഡ്രെസ്‌ക്യു യു.എസ് ഓപ്പണ്‍ ചാമ്പ്യൻ
author img

By

Published : Sep 8, 2019, 11:17 AM IST

Updated : Sep 8, 2019, 12:07 PM IST

ന്യൂയോർക്ക്: പത്തൊൻപതാം വയസിൽ യു.എസ് ഓപ്പണ്‍ ചാമ്പ്യനായി ബിയാന്‍ക ആന്‍ഡ്രെസ്‌ക്യു. മുപ്പത്തിയേഴുകാരിയായ സെറീനയെ അട്ടിമറിച്ച ബിയാന്‍കയാണ് ഇപ്പോൾ കായിക ലോകത്തെ താരം. കാനഡക്കാരിയായ താരത്തിന്‍റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്.

6-3, 7-5 എന്ന സ്‌കോറിനായിരുന്നു ബിയാന്‍കയുടെ കിരീടവിജയം. ഒരു മേജര്‍ ടെന്നിസ് ടൂര്‍ണമെന്‍റ് സ്വന്തമാക്കുന്ന ആദ്യ കനേഡിയന്‍ താരം എന്ന പകിട്ടും ഇനി ബിയാൻകയ്‌ക്കു സ്വന്തം. മറിയ ഷറപ്പോവക്ക് ശേഷം ഒരു ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ കൗമാര താരവും ബിയാൻകയാണ്.

ഇതുവരെ ഒരു ഗ്രാന്‍സ്ലാമിന്‍റെയും രണ്ടാം റൗണ്ടിനപ്പുറം കടക്കാതിരുന്ന ആന്‍ഡ്രെസ്‌ക്യു ഇതാദ്യമായാണ് യു.എസ് ഓപ്പണിന്‍റെ മെയിന്‍ ഡ്രോയില്‍ ആരാധനാ താരത്തെ തോൽപിച്ചു കൊണ്ട് വിജയപ്പട്ടികയിൽ ഇടം നേടിയത് .

  • 19-year-old Bianca Andreescu sneaks a forehand winner past Serena Williams on her way to becoming the #USOpen champion in today’s AI Highlight of the Day, insights by @IBM Watson. pic.twitter.com/KjGJk3WHZ2

    — US Open Tennis (@usopen) September 7, 2019 " class="align-text-top noRightClick twitterSection" data=" ">

Last Updated : Sep 8, 2019, 12:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.