ന്യൂയോര്‍ക്ക്: അഞ്ച് തവണ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ യു എസ് ഓപ്പണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായി. 78-ാം സീഡ് ഗ്രിഗര്‍ ഡിമിട്രോവാണ് ഫെഡററെ അട്ടിമറിച്ചത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫെഡററുടെ മടക്കം. ഇതോടെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്ലാതെ ഫെഡറര്‍ക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു. ആദ്യമായാണ് ദിമിട്രോവ് സെമി ഫൈനലിലെത്തുന്നത്.
-
Semifinal feels ☺@GrigorDimitrov | #USOpen pic.twitter.com/rIYfHGF98j
— US Open Tennis (@usopen) September 4, 2019 " class="align-text-top noRightClick twitterSection" data="
">Semifinal feels ☺@GrigorDimitrov | #USOpen pic.twitter.com/rIYfHGF98j
— US Open Tennis (@usopen) September 4, 2019Semifinal feels ☺@GrigorDimitrov | #USOpen pic.twitter.com/rIYfHGF98j
— US Open Tennis (@usopen) September 4, 2019
സ്കോര്‍- 3-6, 6-4, 3-6, 6-4, 6-2.
കോര്‍ട്ടില്‍ ആദ്യം മുതല്‍ തന്നെ ആധിപത്യം ഡിമിട്രോവിനായിരുന്നു. മൂന്ന് മണിക്കൂര്‍ 12 മിനിറ്റ് നീണ്ട പോരാട്ടത്തിന് ശേഷമാണ് ഫെഡററുടെ തോല്‍വി. 15-ാം സീഡ് ഡേവിഡ് ഗോഫിനെ 78 മിനിറ്റിനുള്ളിൽ 6-2, 6-2, 6-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ക്വാര്‍ട്ടറിലെത്തിയത്.